ഉദുമ: [www.malabarflash.com] നാട്ടിലുളള സമാധാനം തച്ചുടച്ച് കഞ്ചാവ്, മദ്യമാഫിയളെ കയറൂരി വിട്ട് മുസ്‌ലിം ലീഗ് അടക്കമുളള രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് എസ്.ഡി.പി.ഐ ഉദുമ പഞ്ചായത്ത് കമ്മിററി ആവശ്യപ്പെട്ടു.
സി.പി.എം തുടങ്ങിവെച്ച അക്രമത്തിന്റെ തുടര്‍ച്ചയെന്നോണം ഇരുട്ടിന്റെ മറവില്‍ പതിയിരുന്ന ലീഗ് ക്രിമനില്‍ സംഘം വഴിയാത്രക്കാരനായ ഷാഹുല്‍ ഹമീദിനെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതിലൂടെ നാട്ടിലെ സൈ്വര്യ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണുണ്ടായത്. ഇത് പ്രതിഷേധാര്‍ഹമാണ്.
മരണപ്പെട്ട ഹമീദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും, കേസിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടി നിയമത്തിന് മുന്നിലെത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പൊതുജനങ്ങളെ അണിനിരത്തി പ്രക്ഷോപത്തിനിറങ്ങുമെന്നും എസ്.ഡി.പി.ഐ പഞ്ചായത്ത് കമ്മിററി മുന്നറിയിപ്പ് നല്‍കി.
റഹീം ഉദുമ, റഫീഖ് താമരക്കുഴി, റഷീദ്, മജീദ് കോട്ടിക്കുളം, ശാനിദ് വെടിക്കുന്ന് പ്രസംഗിച്ചു.
റഹീം ഉദുമ, റഫീഖ് താമരക്കുഴി, റഷീദ്, മജീദ് കോട്ടിക്കുളം, ശാനിദ് വെടിക്കുന്ന് പ്രസംഗിച്ചു.
No comments:
Post a Comment