ന്യൂഡല്‍ഹി: [www.malabarflash.com] ബാലവേല നിയമത്തില്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്കു കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. 14 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം കുടുംബത്തിനു കീഴിലുള്ള അപകടരഹിതമായ മേഖലകളില്‍ തൊഴിലെടുക്കാമെന്ന ഭേദഗതിയാണ് വരുത്തിയിട്ടുള്ളത്.
സ്കൂള്‍ സമയത്തിന് ശേഷവും അവധി ദിവസങ്ങളിലും പരസ്യം, സിനിമ, സീരിയല്‍ മേഖലകളില്‍ കുട്ടികള്‍ക്കു ജോലി ചെയ്യാം. വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും ഒരുമിച്ചു കൊണ്ടു പോകുന്നതിനും രാജ്യത്തെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ചാണ് ഭേദഗതി കൊണ്ടു വരുന്നതെന്നു കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ബില്‍ ശിപാര്‍ശ ചെയ്യുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപന ഉടമകള്‍ക്ക് തടവുശിക്ഷ ആറു മാസത്തില്‍ നിന്നു രണ്ടു വര്‍ഷമായി ഉയര്‍ത്തി. 20,000 രൂപയെന്ന പിഴ 50,000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. കുട്ടികളെ കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിക്കുന്ന രക്ഷിതാക്കള്‍ക്ക് 10,000 രൂപ പിഴശിക്ഷ ചുമത്തും.
14നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളെ അപകടകരമായ വ്യവസായ സ്ഥാപനങ്ങളില്‍ ജോലി ചെയ്യിപ്പിക്കരുതെന്നാണ് നിലവിലെ ബാലവേല നിയമം അനുശാസിക്കുന്നത്. മന്ത്രിസഭ അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ ബാലവേല നിയമഭേദഗതി ബില്‍^2012 പാര്‍ലമെന്‍റില്‍ അവതരിപ്പിക്കും.

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News
No comments:
Post a Comment