Latest News

ശല്യം ചെയ്തവരുടെ ചിത്രം നടി ഫേസ്ബുക്കിലിട്ടു; യുവാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്‌: [www.malabarflash.com] യാത്രയ്ക്കിടെ തന്റെ കാറിനെ പിന്തുടര്‍ന്നെത്തി ശല്യം ചെയ്ത യുവാക്കളെ നടി ഫേസ്ബുക്കിന്റെ സഹായത്താല്‍ പിടികൂടി. തെലുങ്ക് നടി അഷ്മിത കര്‍നാനിയാണ് സോഷ്യല്‍ സൈറ്റിന്റെ സഹായത്തോടെ പൂവാലന്‍മാരെ പിടികൂടിയത്.

ഹൈദരാബാദില്‍ വെച്ച് കാറില്‍ യാത്രചെയ്യുമ്പോഴായിരുന്നു നടിക്ക് മോശം അനുഭവമുണ്ടായത്. കാറിനൊപ്പം ബൈക്കില്‍ എത്തിയ യുവാക്കള്‍ അശ്ലീല ആംഗ്യം ഉള്‍പ്പെടെ അഷ്മിതയ്ക്ക് നേരെ കാണിച്ചു.

അഷ്മിത ഉടന്‍ ഇവരുടെ ചിത്രം മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ചിത്രം കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യണമെന്നും പൂവാലന്മാരെ പിടികൂടാന്‍ സഹായിക്കണമെന്നും അഷ്മിത ആവശ്യപ്പെട്ടതോടെ ചിത്രം മണിക്കൂറുകള്‍ക്കകം വൈറലായി. പതിനായിരത്തിലധികം ആളുകളാണ് ചിത്രം ഷെയര്‍ ചെയ്തത്.

ഫേസ്ബുക്കിലൂടെ യുവാക്കളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസില്‍ വിവരം നല്‍കുകയും അവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. 30ഉം 29ഉം വയസ്സുള്ള യുവാക്കളാണ് അറസ്റ്റിലായത്.
Advertisement

Keywords: National News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.