Latest News

കണ്ണൂരില്‍ പതിനായിരം രൂപയ്ക്കു പിഞ്ചുകുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം

കണ്ണൂര്‍: [www.malabarflash.com] കണ്ണൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമം. ഒഡീഷ സ്വദേശികളായ മാതാപിതാക്കളുടെ കുട്ടിയെയാണു കരയണം സ്വദേശികള്‍ക്കു പതിനായിരം രൂപയ്ക്കു വില്‍ക്കാന്‍ ശ്രമിച്ചത്. പിതാവ് രജേഷാണു കുട്ടിയെ വിറ്റത്. ഇയാള്‍ മദ്യപാനിയാണ്.

കുട്ടിയെ കൊണ്ടു പോകാന്‍ ആളുകള്‍ എത്തിയപ്പോള്‍ അമ്മ മാമി ബഹളം വയ്ക്കുകയും നല്‍കില്ലെന്നു പറയുകയും ചെയ്തു. ഇതേത്തുടര്‍ന്നു നാട്ടുകാര്‍ ഇടപെട്ടാണു കുട്ടിയെ വില്‍ക്കുന്നതു തടഞ്ഞത്.

രാജേഷിനും മാമിക്കും മറ്റ് ഏഴു കുട്ടികള്‍ കൂടിയുണ്ട്. ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി കണ്ണൂരിലാണു താമസം. കൂലിപ്പണിക്കാരനാണു രാജേഷ്. വളപട്ടണം സിഐ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്ത് എത്തി. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ അമ്മയ്ക്കു തിരികെ നല്‍കി.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.