ദുബായില്‍ വെച്ച് ഒരു മെട്രോ യാത്രയ്ക്കിടയിലാണ് അനഘയെ കാണുന്നതും പരിചയപ്പെടുന്നതും....30 ദിവസത്തെ വിസിറ്റ് വിസയില്‍ ജോലി തേടി ദുബായില്‍ എത്തിയതായിരുന്നു അനഘ. അമ്മ വീട് പാലക്കാടും അച്ഛന്‍ ഡല്‍ഹിക്കാരനും ആയതുകൊണ്ട് ഡല്‍ഹിയില്‍ സ്ഥിരതാമസം ആക്കിയിരിക്കുന്നു ,
ഇന്‍ഡീരീയര്‍ ഡിസൈനറായ അനഘയുടെ വിസിറ്റിംഗ് വിസയുടെ കാലാവധി തീരാന്‍ ഇനി 5 ദിവസം കൂടിയേ ബാക്കിയോള്ളൂ, ഇതു വരെ ജോലിയൊന്നും ശരിയായിട്ടുമില്ല ,
എവിടെയോ ജോലിക്ക് അപേക്ഷിച്ച് മടങ്ങി വരുമ്പോഴാണ് ഞങ്ങള്‍ പരിച്ചയപെടുന്നത് ,ഏതോ കമ്പനിയിലേക്ക് വിളിച്ചു സംസാരിച്ചു കൊണ്ട് നില്‍ക്കുവായിരുന്നു അനഘ, പെട്ടന്ന് സംസാരം മുറിഞ്ഞതും അതില്‍ വിഷമിക്കുന്നതും ഞാന്‍ ശ്രദ്ധിച്ചു, ഫോണിലെ ക്രെഡിറ്റ് തീര്‍ന്നതാണ് സംസാരം മുറിയാന്‍ കാരണമെന്നു എനിക്ക് മനസ്സിലായി.
എന്റെ അടുത്തു നില്‍ക്കുവായിരുന്നു അനഘ, എന്തു പറ്റി? ഞാന്‍ ചോദിച്ചു, വിരോധമില്ലെങ്കില്‍ ആ ഫോണ്‍ ഒന്ന് തരാമോ? ഇതായിരുന്നു അനഘയുടെ മറുപടി,മുന്‍പ് സംസാരിച്ചു നിര്‍ത്തിയത് മുഴുവനാക്കിയതിനുശേഷം നന്ദി പറഞ്ഞുകൊണ്ട് ഫോണ്‍ എനിക്ക് തിരിച്ചു തന്നു.
എന്ത് പറ്റി,എവിടെ ജോലിചെയ്യുന്നു? ഞാന്‍ ചോദിച്ചു, അപ്പോഴാ ഈ വിശേഷങ്ങള്‍ എല്ലാം പറഞ്ഞത് ,
ജോലി ഒന്നും ഇതുവരെ ശരിയവാത്തതിന്റെ നല്ല വിഷമം ഉണ്ട് മുഖത്ത്, ഞങ്ങള്‍ക്ക് ഇറങ്ങേണ്ടത് ഒരേ സ്റ്റഷനില്‍ ആയിരുന്നു, അപ്പോഴേക്കും ഞങ്ങള്‍ നല്ല പരിച്ചയക്കരെപോലെയായി, മെട്രോ സ്റ്റേഷനില്‍ നിന്ന് പുറത്തിറങ്ങിയും ഞങ്ങളുടെ സംസാരം തുടര്‍ന്നു, എനിക്ക് അറിയാവുന്ന ഏതെങ്കിലും ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി ഉണ്ടോ എന്ന അനഘയുടെ ചോദ്യമാണ് ആദ്യമായി ഞാന്‍ ദുബായില്‍ വന്നപ്പോള്‍ ജോലിചെയ്ത കമ്പനിയുടെ ഉടമസ്ത സ്വദേശിയായ മേഡത്തിന്റെ മുഖം ഓര്‍മ്മവരാന്‍ ഇടയാക്കിയത് ,
മേഡത്തിന്റെ ഡ്രൈവറായിരുന്നു അന്ന് ഞാന്‍, ആ ജോലി മാറിയിട്ടിപ്പോള്‍ വര്‍ഷങ്ങളായിരിക്കുന്നു. ഇടയ്ക്ക് ബക്രീദിനും മറ്റും ആശംസ അറിയിക്കാന്‍ വിളിക്കുകയല്ലാതെ ഒരുപാട് നാളുകള്‍ ആയിടുണ്ട് ഞങ്ങള്‍ സംസാരിച്ചിട്ട്. എന്നാലും തെല്ലും പരിഭവമില്ലാതെ ഞാന്‍ മേഡത്തെ വിളിച്ചു, ഒരുപാട് നാളുകള്‍ക്ക് ശേഷമുള്ള എന്റെ സംസാരം. ഞാന്‍ എന്നെ സ്വയം പരിചയപ്പെടുത്തി,മേഡം പെട്ടന്ന് എന്നെ തിരിച്ചറിഞ്ഞു ,വിശേഷങ്ങള്‍ എല്ലാം പറഞ്ഞതിനുശേഷം ഞാന്‍ വിളിക്കാനുള്ള കാരണം പറഞ്ഞു, ശെരി ആ കുട്ടിയോട് നാളെ എന്നെ വന്നൊന്നു കാണാന്‍ പറയൂ, മേഡം പറഞ്ഞു .അനഘയുടെ മുഖത്ത് സന്തോഷം മിന്നിമായുന്നത് ഞാന്‍ കണ്ടു ,
പിറ്റേ ദിവസം ഞാന്‍ പറഞ്ഞത് അനുസരിച്ച് അനഘ മെഡത്തെ കാണാന്‍ പോയി, ഇന്റര്‍വ്യൂ എല്ലാം കഴിഞ്ഞതിനു ശേഷം അനഘ എന്നെ ഫോണില്‍ വിളിച്ചു. സന്തോഷം കൊണ്ട് പരിസരം മറന്ന് കണ്ണ് നിറഞ്ഞുള്ള സംസാരമായിരുന്നു. മേഡം ഇന്റര്‍വ്യൂ ചെയ്തതിന് ശേഷം അപ്പോള്‍ തന്നെ ഓഫര്‍ ലെറ്റര്‍ കൊടുത്തിരിക്കുന്നു. 10.000 ദിര്‍ഹം സാലറിയായിട്ടു (1,75,000 ഇന്ത്യന്‍ രൂപ ) ജോലിയില്‍ മേഡം എടുത്തിരിക്കുന്നു.
സന്തോഷം കൊണ്ട് എന്റെ കണ്ണും നിറഞ്ഞു, ഞാന്‍ അപ്പോള്‍ തന്നെ മെഡത്തെ വിളിച്ചു ഒരായിരം നന്ദി പറഞ്ഞു,അന്നു രാത്രി മേഡം ലണ്ടനിലേക്ക് പോവനുള്ളത് കൊണ്ടായിരുന്നു പെട്ടന്ന് അപോയ്‌മെന്റ് ചെയ്തതെന്നും പറഞ്ഞു ,

അനഘ ജോലിയില്‍ ജോയിന്‍ ചെയ്തു, നല്ല മിടുക്കിയായി ജോലിചെയ്തു തുടങ്ങി ,അനഘയുടെ അച്ഛനും അമ്മയും എന്നെ വിളിച്ചു സംസാരിച്ചു, അവരും നല്ല സന്തോഷത്തിലാണ്, അങ്ങിനെ അനഘ ജോലിചെയ്തു ഒരു മാസം പൂര്‍ത്തിയാക്കി. ആദ്യ സാലറി കിട്ടിയ ദിവസം എന്നെ വിളിച്ചു. ഞാന്‍ കാണാന്‍ ചെന്നു. അനഘ വന്നെന്റെ വണ്ടിയില്‍ ഇരുന്നു, ബേഗില്‍ നിന്ന് വര്‍ണ്ണ കടലാസില്‍ പൊതിഞ്ഞ ഒരു പൊതിയെടുത്ത് എനിക്ക് നേരെ നീട്ടി...എന്താ ഇത് ? ഞാന്‍ ചോദിച്ചു. ഇക്ക ഇത് വാങ്ങണം, എന്റെ സന്തോഷത്തിന്,അല്ലെങ്കില്‍ എനിക്ക് നല്ല വിഷമം ആവുമത്..അനഘ പറഞ്ഞു നിര്‍ത്തി.
ഇല്ല ഞാന്‍ ഇത് വാങ്ങില്ല, മാത്രമല്ല എനിക്ക് കുറച്ചു തിരക്കുണ്ട്,ഞാന്‍ പറഞ്ഞു. അനഘയുടെ കണ്ണുകള്‍ നിറഞ്ഞു, ഞാന്‍ വീണ്ടും തുടര്‍ന്നു...നോക്കൂ അനഘ ഇപ്പോള്‍ ഇതല്ല പ്രധാനം, മാത്രമല്ല ഞാന്‍ കാരണം ജോലി കിട്ടിയതുകൊണ്ടുള്ള സമ്മാനം ആണെങ്കില്‍ ആ ജോലി അനഘയ്ക്ക് വിധിച്ചത് തന്നെയായിരിക്കണം, ഞാന്‍ അതിനൊരു നിമിത്തമായെന്ന് കരുതിയാല്‍ മതി....
ഞാന്‍ വീണ്ടും തുടര്‍ന്നു, എല്ലാ കണ്ടുമുട്ടലുകള്‍ക്കും, പരിച്ചയപെടലുകള്‍ക്കും പിന്നില്‍ ഒരു നിമിത്തമുണ്ട്, ഒരു നിയോഖമുണ്ട്.. എന്റെ പ്രവാസ ജീവിതത്തില്‍ കുറച്ചു പേര്‍ക്കെങ്കിലും ഇവിടെ ജോലി വാങ്ങിച്ചു കൊടുക്കുവാന്‍ എനിക്കായിടുണ്ട്..അതില്‍ എനിക്ക് ഒരുപാട് സന്തോഷവും ഉണ്ട്.. സത്യത്തില്‍ അനഘയ്ക്ക് ഇപ്പോള്‍ ഈ ജോലി ലഭിച്ചതില്‍ അനഘയെ പോലെ തന്നെ ഞാനും സന്തോഷിക്കുന്നുണ്ട് ഒരുപാട് ,

എന്താ ഈ പൊതിയില്‍ ? ഞാന്‍ ചോദിച്ചു...ഇക്ക തന്നെ തുറന്നു നോക്കൂ... അനഘ പറഞ്ഞു.
ഞാന്‍ വാങ്ങി പൊതി അഴിച്ചു, ഒരു ഐ ഫോണ്‍ 6 മൊബൈല്‍ ഫോണ്‍. എന്താ നീ ഈ കാണിച്ചിരിക്കുന്നത്..2,750 ദഹിര്‍ഹംസ് കൊടുത്ത് ആപ്പിള്‍ ഫോണ്‍ വാങ്ങിക്കാന്‍ ആരാ നിന്നോട് പറഞ്ഞെത്.. എന്റെ ശബ്ദം കനത്തു.

ഇക്കാ എന്നെ എത്രവേണേലും വഴക്ക് പറഞ്ഞോള്ളൂ പക്ഷെ ഈ ഫോണ്‍ ഇക്ക വാങ്ങാതെ പോവരുതെ... ഇന്ന് ഞാന്‍ ഇവിടെ ഇങ്ങനെ ഇരിക്കുന്നത് ഇക്കാടെ കാരുണ്യം ഒന്നുകൊണ്ടു മാത്രമാണ്... ഫോണ്‍ എടുത്തു എന്റെ കൈകളിലേക്ക് വെച്ച് തന്നു അനഘ പറഞ്ഞു... എനിക്ക് പിന്നെ അത് നിരസിക്കാനായില്ല.
ഇതൊക്കെ ഞാന്‍ ഇവിടെ പറഞ്ഞു നിങ്ങളുടെ കയ്യടി നേടാനല്ല, മറിച്ച് നിങ്ങളെ ഒന്ന് ഓര്‍മ്മപെടുത്തുക മാത്രമാണ്. നമ്മളെകൊണ്ട് ഒരാളുടെ ജിവിതത്തില്‍ സന്തോഷത്തിന്റെ തിരി തെളിക്കനായാല്‍ അതൊരു വലിയ കാര്യം തന്നെയാണ്, ചേതമില്ലാത്ത ഉപകാരം കൊണ്ട് മറ്റുള്ളവര്‍ക്ക് നേട്ടമുണ്ടയാല്‍ അതിനോളം വലുത് മറ്റെന്താനുള്ളത്, നന്മയുള്ള ഒരു മനസ്സ്, അതുമാത്രം മതി,ബാക്കിയെല്ലാം പുറകെ വന്നുകൊള്ളും..!
അനഘയോടു ഒരു വാക്ക്, കാലം നാളെ നിന്റെ മുന്നിലും ഇതുപോലെ ഒരു അനഘയെ കൊണ്ട് നിര്‍ത്തിയാല്‍ അവളുടെ കണ്ണിലും സന്തോഷത്തിന്റെ പൂത്തിരി കത്തിക്കാനായാല്‍ അതാണ് നീ എനിക്ക് തരുന്ന ഏറ്റവും വലിയ സമ്മാനം..ഒന്നുകൂടി..നീ പറഞ്ഞ പോലെ കൂടെയുണ്ടാവും എന്നും ഒരേ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച സഹോദരനെ പോലെ ,,,നന്ദി !!!
No comments:
Post a Comment