നാദാപുരം: [www.malabarflash.com] വര്‍ഷങ്ങളോളം പ്രണയിച്ച കാമുകിക്ക് മാസത്തില്‍ 2,500 രൂപ ചെലവിന് നല്‍കാന്‍ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി വിധിച്ചു.എടച്ചേരി സ്വദേശിയായ യുവതിയാണ് കാമുകന്‍ വിവാഹം ചെയ്യാഞ്ഞതിനെത്തുടര്‍ന്ന് ജീവനാംശത്തിന് വേണ്ടി കോടതിയെ സമീപിച്ചത്. വാണിമേല്‍ വാളാംതോട് അരൂള്‍ പവിത്രന്‍(33)നെതിരെയാണ് വിധി.
ഭര്‍ത്താവ് മരിച്ച യുവതി 2004 മുതല്‍ യുവാവുമായി പ്രണയത്തിലായിരുന്നു. 2013-ല്‍ യുവാവ് മറ്റൊരു സ്ത്രീയെ കല്യാണം കഴിച്ചു. യുവതിയെ വീട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. തുടര്‍ന്നാണ് ശാരീരികവും മാനസികവുമായുണ്ടായ പീഡനത്തിന് നഷ്ടപരിഹാരമാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചത്.
യുവതിയുമായി ബന്ധമില്ലെന്നും പണം വാങ്ങാന്‍ വേണ്ടി കെട്ടിച്ചമച്ച കഥയാണെന്നും വിവാഹം കഴിച്ചിട്ടില്ലാത്തതിനാല്‍ ജീവനാംശത്തിന് അര്‍ഹതയില്ലെന്നുമായിരുന്നു യുവാവിന്റെ വാദം. എന്നാല്‍, 2004 മുതല്‍ ഇരുവരും ഒരുമിച്ച് താമസിച്ചെന്ന് ബോധ്യപ്പെട്ടെന്നും വിവാഹതുല്യമായ ജീവിതം നയിച്ചതിനാല്‍ ജീവനാംശത്തിന് അര്‍ഹതയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
യുവതിയുടെ വീട്ടില്‍ കയറരുതെന്നും മാനസികമായും ശാരീരികമായും പീഡിപ്പിക്കരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പരാതിക്കാരിക്കുവേണ്ടി അഡ്വ. എം. സിജു ഹാജരായി.

No comments:
Post a Comment