തിരുവനന്തപുരം: [www.malabarflash.com] കേരളത്തില്‍ യുഎഇ കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഉത്തരവ്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റേതാണ് ഉത്തരവ്.
തിരുവനന്തപുരത്തായിരിക്കും കോണ്‍സുലേറ്റ് സ്ഥാപിക്കുക. യുഎഇ രാജ്യങ്ങളിലുള്ള മലയാളികള്‍ക്ക് വളരെയധികം ഉപകാരം നല്കുന്ന തീരുമാനമാണിത്. ഇതാദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം കേരളത്തില്‍ തങ്ങളുടെ കോണ്‍സുലേറ്റ് തുറക്കുന്നത്.
കേരളത്തിനു പുറമെ ന്യൂയോര്‍ക്ക് സിറ്റിയില്‍ കോണ്‍സുലേറ്റും മംഗോളിയ, സൈപ്രസ്, പെറു എന്നിവിടങ്ങളില്‍ എംബസികളും തുറക്കാനും യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു.
No comments:
Post a Comment