അബുദാബി: : [www.malabarflash.com] 11ാമത് ലിവ ഈത്തപ്പഴ മഹോത്സവത്തിന് ഒരുക്കം തുടങ്ങി. ജൂലൈ 22 മുതല്‍ 30 വരെ പശ്ചിമ മേഖലയിലെ അല്‍ ഗര്‍ബിയയില്‍ ലിവ സിറ്റിയിലാണ് ഈത്തപ്പഴ മഹോത്സവം നടക്കുന്നത്.
ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ രക്ഷാകര്‍തൃത്വത്തിലാണ് മഹോത്സവം നടക്കുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന മഹോത്സവം 70,000ഓളം സന്ദര്‍ശകരെ ആകര്‍ഷിച്ചുവരുന്നുണ്ട്. രാജ്യത്തിന് പുറത്തുനിന്നും നിരവധി പേര്‍ മഹോത്സവത്തിനത്തൊറുണ്ട്.
ഈ വര്‍ഷം എല്ലാ ദിവസവും വൈകിട്ട് നാല് മുതല്‍ 10 വരെയായിരിക്കും മഹോത്സവ പരിപാടികള്‍. വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കായി 60 ലക്ഷം ദിര്‍ഹമിന്‍െറ 220ഓളം സമ്മാനങ്ങള്‍ വിതരണം ചെയ്യും.
മികച്ച ഈത്തപ്പഴം, മികച്ച നാരങ്ങ, മികച്ച മാങ്ങ എന്നിവയെ കണ്ടത്തൊന്‍ മത്സരങ്ങളുണ്ടാകും. ഇതിന് പുറമെ പരമ്പരാഗത ചന്ത, ദാര്‍ ഫ്രൂട്ട്സ് ബാസ്കറ്റ് മത്സരം, മാതൃകാ തോട്ട മത്സരം, കുട്ടികളുടെ ഗ്രാമം തുടങ്ങിയവ ആളുകളെ ആകര്‍ഷിക്കും. അറബികള്‍ ഏറ്റവും വിലമതിക്കുന്ന ഈത്തപ്പനയുടെ മാഹാത്മ്യം വിളിച്ചറിയിക്കുന്നതായിരിക്കും പരിപാടികള്‍.
No comments:
Post a Comment