Latest News

ഷിബിന്‍ വധക്കേസ്: ഒന്നാംപ്രതിയായ ലീഗ് നേതാവിനെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു

നാദാപുരം: [www.malabarflash.com]തൂണേരി ഷിബിന്‍ വധക്കേസില്‍ മുഖ്യപ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മുസ്‌ലിം ലീഗ് നേതാവ് തെയ്യമ്പാടി ഇസ്മയിലാണ് അറസ്റ്റിലായത്. കണ്ണൂരിലെ നാറാത്ത് വച്ചാണ് ഇയാളെ പോലീസ് വലയിലാക്കിയത്. കാപ്പ നിയമം ചുമത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചു.

നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. 

കേസില്‍ 13 ഓളം പ്രതികളാണ് ഉള്ളത്. ഇവരില്‍ മിക്കവരും നേരത്തേതന്നെ അറസ്റ്റിലായിരുന്നു. ഒളിവിലായിരുന്ന മുഖ്യപ്രതികൂടി അറസ്റ്റിലായതോടെ കേസ് വഴിത്തിരിവില്‍ എത്തിയിരിക്കുകയാണ്.

Keywords: Kerala News, Malabarflash, Malabarnews, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.