Latest News

സൂര്യനമസ്‌കാരം ഇസ്ലാമിക വിരുദ്ധം; യോഗ നിര്‍ബന്ധമാക്കാനുള്ള നീക്കത്തിനെതിരെ മുസ്ലിം ലോ ബോര്‍ഡ്

ന്യൂഡല്‍ഹി: [www.malabarflash.com] രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഓള്‍ ഇന്ത്യ മുസ്!ലിം പഴ്‌സനേല്‍ ലോ ബോര്‍ഡ് രംഗത്ത്. യോഗയുടെ ഭാഗമായുള്ള സൂര്യനമസ്‌കാരം ഇസ്‌ലാം മതവിശ്വാസങ്ങള്‍ക്കെതിരാണെന്ന് വ്യക്തമാക്കിയ മുസ്‌ലിം ലോ ബോര്‍ഡ്, രാജ്യത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ യോഗ പരിശീലനം നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യ വ്യാപകമായി പ്രചാരണം നടത്താനും തീരുമാനിച്ചു.

എല്ലാ വര്‍ഷവും ജൂണ്‍ 21 രാജ്യാന്തര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്ര സംഘടന തീരുമാനിച്ചിരുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്തു നടത്തിയ നീക്കത്തിന്റെ ഫലമായിട്ടായിരുന്നു ഈ തീരുമാനം. ഈ പശ്ചാത്തലത്തില്‍ പ്രഥമ രാജ്യാന്തര യോഗ ദിനം വമ്പിച്ച പരിപാടികളോടെ ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടെയാണു യോഗയ്‌ക്കെതിരെയുള്ള മുസ്‌ലിം ലോ ബോര്‍ഡിന്റെ പടപ്പുറപ്പാട്. 

സൂര്യനമസ്‌കാരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കരുതെന്നും ഇസ്‌ലാം മതവിശ്വാസമനുസരിച്ച് അല്ലാഹുവിനെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂവെന്നും മുസ്‌ലിം ബോര്‍ഡ് ചൂണ്ടിക്കാട്ടുന്നു.

സ്‌കൂളുകളില്‍ യോഗ നിര്‍ബന്ധമാക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനു പുറമെ, ആവശ്യമെങ്കില്‍ ഇതുമായി ബന്ധപ്പെട്ടു കോടതിയെ സമീപിക്കാനും മുസ്‌ലിം ബോര്‍ഡ് പദ്ധതിയിടുന്നതായാണു സൂചന.


Keywords: Nataional News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.