പത്തനംതിട്ട: [www.malabarflash.com] സോളാര്‍ തട്ടിപ്പില്‍ മന്ത്രിമാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നു പുതിയ വെളിപ്പെടുത്തലുമായി പ്രതി സരിത എസ്. നായര്‍. താന്‍ പ്രവര്‍ത്തിച്ചത് ഇവര്‍ പറഞ്ഞ് വിശ്വസിപ്പിച്ചത് അനുസരിച്ചിട്ടാണെന്നും കൈരളി പീപ്പ്ള്‍ ചാനലിനോട് സരിത പറഞ്ഞു.
സര്‍ക്കാരുമായി ബന്ധമില്ലാതെ സോളാര്‍ പദ്ധതി പ്രഖ്യാപിക്കാനോ കമ്പനിക്ക് പ്രവര്‍ത്തിക്കാനോ സാധിക്കില്ല. അഴിമതിയും സാമ്പത്തിക ഇടപാടും നടത്തിയവര്‍ ഇപ്പോഴും അണിയറയിലാണ്. സോളാറുമായി ബന്ധപ്പെട്ടു കൂടുതല്‍ പേരുകള്‍ പുറത്തുവരാനുണ്ട്. തുറന്നു പറഞ്ഞാല്‍ പലരും പൊതുജീവിതം അവസാനിപ്പിക്കേണ്ടിവരുമെന്നും സരിത മുന്നറിയിപ്പ് നല്‍കി.
സോളാര്‍ തട്ടിപ്പില്‍ ആറന്മുള സ്വദേശിയായ പ്രവാസി മലയാളിയില്‍ നിന്ന് 1.19 കോടി തട്ടിയ കേസില്‍ ആറു വര്‍ഷം കഠിന തടവ് പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി വിധിച്ചതിന് പിന്നാലെയാണ് സരിതയുടെ വെളിപ്പെടുത്തല്‍. സരിതക്കൊപ്പം പ്രതിയായ ബിജു രാധാകൃഷ്ണനും ആറു വര്‍ഷം കഠിന തടവ് ലഭിച്ചിട്ടുണ്ട്. ഒന്നാം പ്രതി ബിജു 75 ലക്ഷവും രണ്ടാം പ്രതി സരിത 45 ലക്ഷവും പിഴ നല്‍കാനും കോടതി ഉത്തരവിട്ടു.

No comments:
Post a Comment