Latest News

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ പ്രോഗ്രാം: വലിയ ഖാസിയും, കബീര്‍ ബാഖവിയും പ്രഭാഷണം നടത്തും

ദുബൈ: [www.malabarflash.com] പത്തൊന്‍പതാമത് ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന റമസാന്‍ പ്രഭാഷണ പരിപാടിയില്‍ ദുബൈ കെ.എം.സി.സിയെ പ്രതിനിധീകരിച്ച് കോഴിക്കോട് വലിയ ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളും പ്രമുഖ വാഗ്മി അഹമ്മദ് കബീര്‍ ബാഖവിയും ജൂണ്‍ 27ന് ശനിയാഴ്ച രാത്രി പത്തുമണിക്ക് ഖിസൈസ് മദീന മാളിന് പിറകിലെ ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ 'റമസാന്‍ പാരത്രിക മോക്ഷത്തിനു' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.

ദുബൈ ഗവണ്‍മെന്റിന്റെ മതകാര്യ വകുപ്പിന് കീഴിലുള്ള ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി നടത്തുന്ന പരിപാടിയില്‍ വര്‍ഷങ്ങളായി ദുബൈ കെ.എം.സി.സിയെ പ്രതിനിധാനം ചെയ്ത് കേരളത്തില്‍ നിന്നുള്ള പ്രമുഖ പ്രഭാഷകര്‍ അതിഥികളായി പങ്കെടുത്ത് വരികയാണ്.

പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘ കമ്മിറ്റി പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ദുബൈ കെ.എം.സി.സി പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ ചെയര്‍മാനും, ജന:സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി ജന: കണ്‍വീനറും, അഡ്വ:സാജിദ് അബൂബകര്‍ ചീഫ് കോ.ഓര്‍ഡിനേറ്ററും, എ.സി ഇസ്മായില്‍ ട്രഷററും ആയ കമ്മിറ്റി സന്ദര്‍ശകര്‍ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പരിപാടി വീക്ഷിക്കാന്‍ എത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിടുണ്ട്, ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 042727773

Keywords: Gulf News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.