Latest News

‘മുയല്‍ ഗ്രാമം’കന്നട പരിഭാഷ പ്രകാശനം ചെയ്തു

ഉദുമ: [www.malabarflash.com] പ്രശസ്ത തിരകഥാകൃത്തായ ബല്‍റാം മട്ടന്നൂരിന്റെ ‘മുയല്‍ ഗ്രാമം’ കഥയുടെ കന്നട പരിഭാഷയുടെ പ്രകാശനം പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളില്‍ നടന്നു. 

വായനാവാരത്തോട് അനുബന്ധിച്ച് നടന്ന വിപുലമായ പരിപാടിയില്‍ ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.എം. രാമചന്ദ്രന്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ആദ്യ കോപ്പി സംസ്‌കൃത പണ്ഡിതനും അധ്യാപകനുമായ ഡോ. സുനില്‍ കുമാര്‍ ഏറ്റുവാങ്ങി. ഗ്രീന്‍വുഡ്‌സിലെ അധ്യാപികയായ എന്‍.എന്‍.വിദ്യാകുമാരിയാണ് പുസ്തകത്തിന്റെ കന്നട പരിഭാഷ നിര്‍വ്വഹിച്ചത്. 

ഇംഗ്ലീഷിന് പുറമെ അഞ്ചോളം ഇന്ത്യന്‍ ഭാഷകളില്‍ പുസ്തകം ഇതിനോടകം പരിഭാഷ ചെയ്തു. കളിയാട്ടം എന്ന ചിത്രത്തിന്റെ തിരകഥയിലൂടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ച ശ്രീ ബല്‍റാം മട്ടന്നൂര്‍ ഇപ്പോള്‍ തന്റെ സ്വപ്ന പദ്ധതിയായ രമണം’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ്. 

മലയാളത്തിന്റെ കാല്പനിക കവി ശ്രീ ചങ്ങമ്പുഴയുടെ ജീവിതത്തെ ആധാരമാക്കി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ധനസമാഹരണം ചങ്ങമ്പുഴയുടെ കൃതികള്‍ വില്‍ക്കുന്നതിലൂടെ സമാഹരിക്കുക എന്ന പുതുമ കൂടി ഈ സംരംഭത്തിന് ഉണ്ട്.

ബല്‍റാം മട്ടന്നൂരിന്റെ ബാല്യകാലം മുതല്‍ ഉളള എഴുത്തിനോടുളള ആഭിമുഖ്യം പ്രകാശന ചടങ്ങില്‍ പ്രിന്‍സിപ്പാള്‍ അനുസ്മരിച്ചു.
യോഗത്തില്‍ അധ്യക്ഷത വഹിച്ച പി.ടി.എ പ്രസിഡന്റ് ഫാറൂഖ് ആസ്മി വിദ്യാലയത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഡിജിറ്റല്‍ ലൈബ്രറിയുടെ മാര്‍ഗ്ഗരേഖ അവതരിപ്പിച്ചു.
അക്കാദമിക്ക് സൂപ്പര്‍വൈസര്‍ ഷാജി.എ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ മദര്‍ പി.ടി.എ പ്രസിഡന്റ് റഹിസ ടീച്ചര്‍, പി.ടി.എ വൈസ് പ്രസിഡന്റ്  ജംഷീദ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ സി.ചന്ദ്രന്‍ നന്ദി പ്രകാശിപ്പിച്ചു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.