Latest News

ബ്ലോഗര്‍ ബദാവിയുടെ ശിക്ഷ സൗദി സുപ്രിം കോടതി ശരിവെച്ചു

ജിദ്ദ: [www.malabarflash.com] ലിബറല്‍ സൗദി നെറ്റ് വര്‍ക്ക് ബ്ലോഗര്‍ റൈഫ് ബദാവിയുടെ പത്ത് വര്‍ഷത്തെ തടവുശിക്ഷയും 1000 അടിയും സൗദി സുപ്രീം കോടതി ശരിവെച്ചു.

ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ ഇസ് ലാമിനെ അപമാനിച്ചുവെന്ന കുറ്റത്തിന് 2012 ലാണ് ബാദാവി അറസ്റ്റിലായത്. ശിക്ഷയ്‌ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളെ അവഗണിക്കുന്നതായി സൗദി വിദേശമന്ത്രാലയം പ്രതികരിച്ചിരുന്നു.

മതവും രാഷ്ട്രീയവും ഉള്‍പ്പെടുത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചാവേദിയുടെ മോഡറേറ്ററായിരുന്നു ബദാവി. ജനുവരിയില്‍ ശിക്ഷയുടെ ആദ്യഘട്ടമായി 50 അടികള്‍ നല്‍കിയിരുന്നു. ശിക്ഷ നടപ്പാക്കുന്നതിന്റെ മൊബൈല്‍ വീഡിയോ സൈബര്‍ ലോകത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

ശാരീരിക അവശതകളുള്ളതായി മെഡിക്കല്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നതിനാല്‍ രണ്ടാം ഘട്ടശിക്ഷ നടപ്പാക്കിയോ ഇല്ലയോ എന്ന് സൗദി വെളിപ്പെടുത്തിയിട്ടില്ല.

Keywords: Gulf, Saudi Arabia, Malabarflash, Malabarnews, Malayalam News

 

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.