Latest News

മാങ്ങാട് സമാധാനത്തിലേക്ക്; പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതം

ഉദുമ: [www.malabarflash.com] മൂന്നു ദിവസമായി സംഘര്‍ഷം നിലനിന്നിരുന്ന മാങ്ങാട് പ്രദേശം സമാധാനത്തിലേക്ക് നീങ്ങുന്നു. തീവെപ്പ്, ക്ഷേത്രം അശുദ്ധമാക്കിയതടക്കമുള്ള പ്രതികള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. എത്രയും പെട്ടെന്ന് പ്രതികളെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

സംഘര്‍ഷം നിലനിന്നിരുന്ന പ്രദേശങ്ങളില്‍ പൊലീസ് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സംഘം ചേരാനോ പ്രകടനം നടത്താനോ പാടില്ല. വൈകിട്ട് ആറ് മുതല്‍ പുലര്‍ച്ചെ ആറ് വരെ ബൈക്കുകള്‍ ഓടിക്കുന്നതിനും നിയന്ത്രണമുണ്ട്. ബാര, ഉദുമ, കളനാട് വില്ലേജ് പരിധികളിലാണ് നിരോധനാജ്ഞ നിലവിലുള്ളത്. 

സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ പിന്നീട് സാമുദായിക സംഘര്‍ഷമാക്കാനുള്ള ചില സാമൂഹ്യ ദ്രോഹികളുടെ ശ്രമമുണ്ടായി. ഇതിനെതിരെ നാട്ടുകാര്‍ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പ്രദേശത്ത് സമാധാനന്തരീക്ഷം ഉണ്ടായത്. 

കെ. കുഞ്ഞിരാമന്‍ എം.എല്‍.എ, ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ്, ഡിവൈ.എസ്.പി കെ. ഹരിശ്ചന്ദ്രനായക്, ഹൊസ്ദുര്‍ഗ് സി.ഐ യു. പ്രേമന്‍ തുടങ്ങിയവരും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും ശനിയാഴ്ച പ്രദേശം സന്ദര്‍ശിച്ചിരുന്നു.

Keywords: Kasaragod, Mangad, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.