Latest News

മുഹമ്മദലി സഖാഫിയുടെ പ്രഭാഷണം വ്യാഴാഴ്ച

ദുബൈ:[www.malabarflash.com] ദുബൈ രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ 25ന് രാത്രി 10.30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമി സ്‌കൂളില്‍ പ്രഭാഷണം നടത്തും. മാനവികത സഹനത്തിലൂടെ എന്നതാണ് വിഷയം.

ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്. ഓഡിറ്റോറിയത്തിന്ന് പുറത്തും ഇരിപ്പിടങ്ങളും ബിഗ്‌സ്‌ക്രീനുകളും ശീതീകരണി സംവിധാനങ്ങളും ഒരുക്കും. നഗരത്തിന്റെവിവിധ ഭാഗങ്ങളില്‍ നിന്നു പ്രഭാഷണസ്ഥലത്തേക്ക് പ്രത്യേക വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫോണ്‍: 0505015024, 0558739100.

മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പണ്ഡിതനും മത ഭൗതികവിഷയങ്ങളില്‍ ഉന്നത ബിരുദ ധാരിയുമാണ്. വിവിധ വിഷയങ്ങളില്‍ ഒട്ടേറെ രാജ്യങ്ങളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും സെമിനാറുകളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. കര്‍മ്മ ശാസ്ത്രം, വിശ്വാസം തുടങ്ങിയവിഷയങ്ങളില്‍ ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. അദ്ദേഹത്തിന്റെ 'തസ്‌യീനുത്ത്വുല്ലാബ്' എന്ന അറബിക് ഗ്രന്ഥം കേരളത്തിലെ ദഅ്‌വാ കോളജുകളില്‍ പാഠ പുസ്തകമാണ്.

ദുബായ് രാജ്യാന്തര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധികള്‍, യു എ ഇ ഗവണ്‍മെന്റ് പ്രതിനിധികള്‍, സമസ്തകേരള ജംഇയ്യത്തുല്‍ ഉലമയിലെ പണ്ഡിതര്‍, സാമൂഹിക സാംസ്‌കാരികവാണിജ്യ രംഗത്തെ പ്രമുഖര്‍, പ്രാസ്ഥാനിക നേതാക്കള്‍ തുടങ്ങിയവര്‍ അതിഥികളായി സംബന്ധിക്കും. 

ജാമിഅ സഅദിയ്യ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങളുടെ അനുഗൃഹീത സാന്നിധ്യവും പ്രാര്‍ഥനയും പരിപാടിയിലുണ്ടാകും.

സ്വാഗത സംഘം ഭാരവാഹികളായ അബ്ദുല്‍ കരീം തളങ്കര, അഹ്മദ് മുസ്‌ലിയാര്‍, ജമാല്‍ ചങ്ങരോത്ത്, അമീര്‍ ഹസ്സന്‍, ശംസുദ്ദീന്‍ പയ്യോളി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: gulf News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.