തലശ്ശേരി: [www.malabarflash.com] കതിരൂര്‍ ചുണ്ടങ്ങാപ്പൊയില്‍ കക്കറയില്‍ പ്രതിയെ അറസ്റ്റ്ചെയ്യാനത്തെിയ പൊലീസിനെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രതിയെ ബലം പ്രയോഗിച്ച് പൊലീസ് ജീപ്പില്‍ നിന്നിറക്കാന്‍ ശ്രമിക്കുമ്പോഴുണ്ടായ സംഘര്‍ഷത്തില്‍ എസ്.ഐമാര്‍ക്ക് പരിക്കേറ്റു.
Keywords: Kerala News, Malabarflash, Malabarnews, Malayalam News
കക്കറയിലെ സി.പി.എം പ്രവര്‍ത്തകന്‍ കുനിയില്‍ രാജേഷിനെ ആക്രമിച്ച കേസിലെ പ്രതി ഇളംതോട്ടത്തില്‍ സുനിലിനെ കതിരൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കയറ്റവേ 30 അംഗ ബി.ജെ.പി-ആര്‍.എസ്.എസ് സംഘം ബലം പ്രയോഗിച്ച് തടയുകയായിരുന്നു.
പരിക്കേറ്റ, കതിരൂര്‍ സ്റ്റേഷനിലെ അഡീഷനല്‍ എസ്.ഐ ടി. ജോയ് (52), പ്രബേഷന്‍ എസ്.ഐ പ്രവീണ്‍ (42) എന്നിവര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സതേടി. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം.
കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കക്കറയിലെ സലീഷ്, സത്യലാല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ കക്കറയിലെ സോജേഷ് (28) തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സ തേടി.
സംഘര്‍ഷത്തിനിടെ പരിക്കേറ്റ കക്കറയിലെ സോജേഷ് (28) തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സ തേടി.
അതിനിടെ, വനിതാ പൊലീസില്ലാതെ പൊലീസ് സംഘം സ്ത്രീകളെ കസ്റ്റഡിയിലെടുക്കുന്നത് സംബന്ധിച്ചുണ്ടായ പിടിവലിയില്‍ പരിക്കേറ്റ കക്കറ സൗപര്‍ണികയില്‍ ഷെറിനും (36) ജനറലാശുപത്രിയില്‍ ചികിത്സതേടി.
സ്ത്രീകളെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച് ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കതിരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ടി. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ശ്യാംമോഹന്‍, കെ. പ്രമോദ്, സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.
കൂത്തുപറമ്പ് സി.ഐ പ്രേംസദന്‍, എസ്.ഐ കെ. സുധാകരന്‍, കണ്ണവം എസ്.ഐ പി.കെ. പ്രകാശ്, കതിരൂര്‍ എസ്.ഐ കനകന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു.
Keywords: Kerala News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment