Latest News

മുസ്ലിം യാത്രക്കാരിയോട് മതവിദ്വേഷം കലര്‍ന്ന പെരുമാറ്റം; അമേരിക്കന്‍ വിമാനകമ്പനി മാപ്പ് പറഞ്ഞു

ന്യൂയോര്‍ക്ക് : [www.malabarflash.com] ഡയറ്റ് കൊക്കക്കോളയുടെ തുറക്കാത്ത ബോട്ടില്‍ ആവശ്യപ്പെട്ടതിന് മുസ്‌ലിം യാത്രക്കാരിയോട് മതവിദ്വേഷ പരാമര്‍ശം നടത്തിയ അമേരിക്കന്‍ വിമാന കമ്പനി മാപ്പ് പറഞ്ഞു. അമേരിക്കയിലെ യുനൈറ്റഡ് എയര്‍ലൈന്‍സ് ട്വിറ്ററിലൂടെയാണ് നോര്‍ത്ത് വെസ്റ്റ് യൂണിവേഴ്‌സിറ്റി ജീവനക്കാരിയായ താഹിറാ അഹമ്മദിനോട് മാപ്പ് പറഞ്ഞത്.

ആ സമയത്ത് ഞങ്ങളല്ലായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നതെന്നും മിസിസ് താഹിറ അഹമ്മദ് ഞങ്ങളുടെ കസ്റ്റമറാണെന്നും അതിനാല്‍ അവര്‍ക്കുണ്ടായ മോശം അനുഭവത്തില്‍ കമ്പനി മാപ്പ് ചോദിക്കുന്നതായും വിമാന കമ്പനി പറയുന്നു. വംശീയതയുടെ പേരില്‍ ഞങ്ങള്‍ ഒരാളെയും ചെറുതാക്കില്ലെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

പൊട്ടിച്ച ഡയറ്റ് കോക് ബോട്ടില്‍ നല്‍കിയപ്പോള്‍ ശുചിത്വ കാരണങ്ങളാല്‍ പൊട്ടിക്കാത്തതു വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. അതു നല്‍കാനാവില്ലെന്നായിരുന്നു മറുപടി. തൊട്ടടുത്ത

സീറ്റിലിരുന്നയാള്‍ക്ക് പൊട്ടിക്കാത്ത ബീര്‍ നല്‍കിയപ്പോള്‍ എങ്കില്‍ തനിക്കും പൊട്ടിക്കാത്ത ബോട്ടില്‍ നല്‍കിക്കൂടെ എന്നു ചോദിച്ചപ്പോള്‍ വിമാനത്തില്‍ നിങ്ങള്‍ ഇത് ആയുധമായി ഉപയോഗിക്കുമെന്നും അതിനാല്‍ മിണ്ടാതിരിക്കണമെന്നുമായിരുന്നു പ്രതികരണം. എയര്‍ ഹോസ്റ്റസിനൊപ്പം ചില യാത്രക്കാര്‍ കൂടി ചേര്‍ന്നതോടെ താഹിറ മൗനിയായി. 'യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനം 30,000 അടി ഉയരത്തില്‍ പറക്കുന്ന ഇപ്പോള്‍ ഞാന്‍ അപമാനവും വിവേചനവും സഹിക്കവെയ്യാതെ കണ്ണീരിലാണ്. ഇത് ഇസ്ലാം ഭീതി' ഫേസ്ബുക്കില്‍ താഹിറ കുറിച്ചു.

ഇതോടെയാണ് ഈ വാര്‍ത്ത പുറം ലോകം അറിഞ്ഞത്. തുടര്‍ന്ന് വിമാനകമ്പനിയെ ബഹിഷ്‌ക്കരിക്കാന്‍ അമേരിക്കയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ ആഹ്വാനം ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് അമേരിക്കന്‍ വിമാന കമ്പനി മാപ്പപേക്ഷയുമായി രംഗത്തെത്തിയത്.


Keywords: American Aeroplane Company, Appologise, muslim women, united airlines

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.