ജീന്‍സ് വസ്ത്രങ്ങള്‍ വര്‍ഷത്തില്‍ രണ്ടുതവണ മാത്രം കഴുകിയാല്‍ മതിയത്രേ. അലക്കാതെ ഇരിക്കുന്ന ജീന്‍സുകള്‍ മാത്രമേ ഏറക്കൊലം നിലനില്‍ക്കൂ എന്നാണ് ബ്രാന്‍ഡഡ് കമ്പനികള്‍ സാക്ഷ്യപ്പെടുത്തുന്നത്. ജീന്‍സ് ഓരോ തവണ അലക്കുമ്പോള്‍ നഷ്ടമവുന്നത് അതിന്റെ മൃദുലതയാണത്രേ. അതുകൊണ്ട് തന്നെ, അലക്കുംതോറും ജീന്‍സ് ടൈറ്റ് ആവുകയും ചെയ്യും.
കഴിഞ്ഞ ഒരു വര്‍ഷമായി ജീന്‍സ് അലക്കിയിട്ടില്ലെന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് ലെവിയുടെ സിഇഒ ചിപ് ബെര്‍ഗ് . ടെലിവിഷന്‍ അവതാരകന്‍ ആന്‍ഡേഴ്‌സണ്‍ കൂപ്പറും തന്റെ ജീന്‍സ് അലക്കാറുള്ളത് വര്‍ഷത്തില്‍ നാലുതവണ മാത്രമാണെന്നു പറയുന്നു. എന്തിനധികം ബോളിവുഡ് സുന്ദരി ട്വിങ്കിള്‍ ഖന്ന പോലും ജീന്‍സ് കഴുകാറുള്ളത് ദുര്‍ലഭം ആണെന്ന് പറഞ്ഞു. ഇനി അലക്കല്‍ യജ്ഞത്തിനു ഗുഡ്‌ബൈ പറഞ്ഞ് സമാധാനമായി ജീന്‍സിട്ടോളൂ ഗൈസ്...



No comments:
Post a Comment