തലശ്ശേരി: [www.malabarflash.com] തലശ്ശേരി ജഗന്നാഥ ക്ഷേത്ര ഭരണസമിതിയായ ജ്ഞാനോദയയോഗം തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനിടെ സംഘര്‍ഷം. പരിക്കേറ്റ ജ്ഞാനോദയ യോഗം പ്രസിഡന്‍റ് കെ.പി. രത്നാകരനെ (86) തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജൂണ്‍ 28ന് നടക്കുന്ന ജ്ഞാനോദയ യോഗം തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.പി. രത്നാകരനും ഡയറക്ടര്‍മാരും റിട്ടേണിങ് ഓഫിസര്‍ അഡ്വ. വിനോദ് ചമ്പളോന്‍ മുമ്പാകെ എത്തിയത്.
തിരിച്ചിറങ്ങുമ്പോള്‍ 11 പേരടങ്ങുന്ന സംഘം പിന്നില്‍നിന്ന് കുത്തുകയും കസേരയെടുത്ത് എറിയുകയുമായിരുന്നുവെന്ന് രത്നാകരന്‍ പറഞ്ഞു. കസേരയേറില്‍ ഓഫിസ് സാമഗ്രികള്‍ക്ക് കേടുപറ്റി. തലശ്ശേരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഓഫിസിനകത്തായിരുന്നു സംഘര്‍ഷം.
അംഗത്വ വിതരണം സംബന്ധിച്ച് നേരത്തെ വിവാദങ്ങളുണ്ടായതിനാല്‍ പ്രശ്നബാധിതമായിരുന്നു ഓഫിസ് പരിസരം. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഏകപക്ഷീയമായി അംഗത്വം നല്‍കിയെന്നാരോപിച്ച് പരിസരവാസികളായ ബി.ജെ.പി പ്രവര്‍ത്തകരും ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തത്തെിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
Keywords: Kerala News, Malabarflash, Malabarnews, Malayalam News
അക്രമത്തില്‍ പ്രതിഷേധിച്ച് ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ തലശ്ശേരി നഗരസഭാ പരിധിയില്‍ ഹര്‍ത്താലിന് ജ്ഞാനോദയ യോഗം ആഹ്വാനം ചെയ്തു.
സംഘര്‍ഷത്തിനിടെ തലക്കടിയേറ്റ സി.പി.എം അനുഭാവി നങ്ങാറത്ത് പീടിക ബിജില നിവാസില്‍ ബിജേഷിനെ (28) തലശ്ശേരി സഹകരണ ആശുപത്രിയിലും ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകനായ സായന്തിനെ (28) തലശ്ശേരി ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജൂണ്‍ 28ന് നടക്കുന്ന ജ്ഞാനോദയ യോഗം തെരഞ്ഞെടുപ്പിന്‍െറ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ വെള്ളിയാഴ്ച ഉച്ചയോടെയാണ് കെ.പി. രത്നാകരനും ഡയറക്ടര്‍മാരും റിട്ടേണിങ് ഓഫിസര്‍ അഡ്വ. വിനോദ് ചമ്പളോന്‍ മുമ്പാകെ എത്തിയത്.
തിരിച്ചിറങ്ങുമ്പോള്‍ 11 പേരടങ്ങുന്ന സംഘം പിന്നില്‍നിന്ന് കുത്തുകയും കസേരയെടുത്ത് എറിയുകയുമായിരുന്നുവെന്ന് രത്നാകരന്‍ പറഞ്ഞു. കസേരയേറില്‍ ഓഫിസ് സാമഗ്രികള്‍ക്ക് കേടുപറ്റി. തലശ്ശേരി പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഓഫിസിനകത്തായിരുന്നു സംഘര്‍ഷം.
അംഗത്വ വിതരണം സംബന്ധിച്ച് നേരത്തെ വിവാദങ്ങളുണ്ടായതിനാല്‍ പ്രശ്നബാധിതമായിരുന്നു ഓഫിസ് പരിസരം. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഏകപക്ഷീയമായി അംഗത്വം നല്‍കിയെന്നാരോപിച്ച് പരിസരവാസികളായ ബി.ജെ.പി പ്രവര്‍ത്തകരും ക്ഷേത്ര സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തത്തെിയതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.
Keywords: Kerala News, Malabarflash, Malabarnews, Malayalam News
No comments:
Post a Comment