കമ്പില്‍ (കണ്ണൂര്‍): [www.malabarflash.com] നാടിന് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല നഹദയെന്ന കൊച്ചുമിടുക്കി വിടപറഞ്ഞത്. അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലാണ് കമ്പില്‍. കുടുംബത്തിന്റെ പ്രതീക്ഷയായ നഹദയുടെ ജീവനാണ് പൊടുന്നനെ പൊട്ടി വീണ മരം കവര്‍ന്നെടുത്തത്.
വളപട്ടണം ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍നിന്ന് പ്ലസ് വണ്‍ പ്രവേശനം കഴിഞ്ഞ് മടങ്ങവെ നാറാത്ത് പിഎച്ച്സി ക്ക് സമീപത്തുവച്ച് തിങ്കളാഴ്ച ഉച്ചയോടെയാണ് നഹദ സഞ്ചരിച്ച ബൈക്കിന് മുകളില്‍ മരം പൊട്ടി വീണത്. മാതൃസഹോദരിയുടെ മകന്‍ അഫ്സലായിരുന്നു ബൈക്ക് ഓടിച്ചത്. മരം മരംവീണയുടന്‍ നഹദ റോഡിലേക്ക് തലയിടിച്ച് വീണു. നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അഫ്സല്‍ നിസാര പരിക്കോടെ രക്ഷപ്പെട്ടു.
മൃതദേഹം തിങ്കളാഴ്ച രാത്രി ഒമ്പതോടെ പാട്ടയം ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.
പി കെ ശ്രീമതി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ എ സരള തുടങ്ങിയവര്‍ വീട്ടിലെത്തി അന്ത്യോപചാരമര്‍പ്പിച്ചു.
പഠിക്കാന്‍ മിടുക്കിയായിരുന്ന നഹദ നാറാത്ത് ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പത്താം ക്ലാസുവരെ പഠിച്ചത്. സൗമ്യമായ പെരുമാറ്റം നഹദയെ നാട്ടുകാര്‍ക്കും പ്രിയങ്കരിയാക്കി.
പിതാവ് താഹ നേരത്തെ വിദേശത്തായിരുന്നു . ഇപ്പോള്‍ തലശേരിയില്‍ കച്ചവടം നടത്തുകയാണ്.
നാറാത്ത് മുതല്‍ കാട്ടാമ്പള്ളി പാലം വരെ റോഡിനിരുവശവും നിറയെ തണല്‍മരങ്ങളാണ്. ഇതില്‍ അപകടഭീഷണി ഉയര്‍ത്തുന്നവ ഏറെയുണ്ട്. വേരിനോ ചില്ലക്കോ ഉറപ്പില്ലാത്ത പടുമരങ്ങളാണ് ഇവ. കാറ്റടിച്ചാല്‍ ജീര്‍ണാവസ്ഥയിലുള്ളവ ഏതുസമയത്തും പൊട്ടി വീഴാം. അപകടഭീഷണിയുയര്‍ത്തുന്ന റോഡരികിലെ മരങ്ങള്‍ ഉടന്‍ മുറിച്ച് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കണ്ണൂരില്‍ ബൈക്കിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
കണ്ണൂരില്‍ ബൈക്കിന് മുകളില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment