Latest News

കമ്മാടം ക്ഷേത്ര കവര്‍ച്ച: രണ്ടുപേര്‍ അറസ്റ്റില്‍; വിഗ്രഹം കണ്ടെടുത്തു

കാഞ്ഞങ്ങാട്: [www.malabarlfash.com] കമ്മാടം ഭഗവതി ക്ഷേത്രത്തില്‍ നിന്ന് പഞ്ചലോഹ-ഓട് വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്ത കേസില്‍ അറസ്റ്റിലായ രണ്ടുപ്രതികളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും. കവര്‍ച്ച ആസൂത്രണം നടത്തിയത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണെന്ന് വിവരം ലഭിച്ചതായി ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. 

സംഭവത്തില്‍ പങ്കാളിയായ മാങ്ങാട് സ്വദേശി താജുദ്ദീനെ തിരയുന്നു. 

ചട്ടഞ്ചാല്‍ കാവുംപള്ളം സ്വദേശി കബീര്‍ എന്ന അഹമദ് കബീര്‍ (24), കുന്നുംകൈ മണാട്ടികവലയിലെ സദന്‍ എന്ന കെ.വി സദാനന്ദന്‍ (39) എന്നിവരെയാണ് ഞായറാഴ്ച ഹൊസ്ദുര്‍ഗ് സി.ഐ ടി.പി സുമേഷ് ചിറ്റാരിക്കാലില്‍ വെച്ച് അറസ്റ്റ് ചെയ്തത്. കവര്‍ച്ച ചെയ്ത വിഗ്രഹം പൊളിച്ച നിലയില്‍ കബീറിന്റെ ചട്ടഞ്ചാലിലെ വീട്ടില്‍ നിന്നും കണ്ടെത്തി. സ്വര്‍ണ്ണമുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു വിഗ്രഹം പൊളിച്ചതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 


സാമ്പത്തിക കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടെയാണ് കവര്‍ച്ചാ കേസില്‍ പ്രതിയായി ഇതേ ജയിലില്‍ കഴിയുകയായിരുന്ന കബീറിനെ സദാനന്ദന്‍ പരിചയപ്പെട്ടത്. മെയ് നാലിനാണ് കബീര്‍ ജയിലില്‍ നിന്നും ഇറങ്ങിയത്. 21ന് സദാനന്ദനും ഇറങ്ങി. 26ന് രാത്രി 11 മണിക്ക് മുമ്പ് തന്നെ ഇവര്‍ ലക്ഷ്യം പൂര്‍ത്തിയാക്കിയിരുന്നു. ബൈക്കിലാണ് ഇരുവരും സ്ഥലംവിട്ടത്. കബീര്‍ ചട്ടഞ്ചാലിലെ വീട്ടിലേക്ക് പോകുന്നതിനിടെ ദേശീയപാതയില്‍ രണ്ടിടങ്ങളില്‍ പൊലീസ് പരിശോധന ഉണ്ടായിരുന്നുവെങ്കിലും ലോറിയോട് ഓരംചേര്‍ന്ന് സഞ്ചരിക്കുകയായിരുന്നു. 

സദാനന്ദന്‍ ആദ്യമായാണ് കവര്‍ച്ചാകേസില്‍ പ്രതിയാകുന്നതെന്നും കബീറിനെതിരെ കര്‍ണാടക പുത്തൂര്‍, തളിപ്പറമ്പ്, പരിയാരം സ്റ്റേഷനുകളില്‍ കവര്‍ച്ചാകേസുകള്‍ നിലവിലുണ്ടെന്നും പൊലീസ് പറഞ്ഞു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam New

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.