Latest News

കതിര്‍മണ്ഡപത്തില്‍ വധു താലിമാല പൊട്ടിച്ചെറിഞ്ഞു, സംഘര്‍ഷം, കല്ലേറ്

തിരുവല്ല: [www.malabarflash.com] കല്യാണമണ്ഡപത്തില്‍ വരന്‍ ചാര്‍ത്തിയ താലിമാലയും പൂമാലയും വധു പൊട്ടിച്ചെറിഞ്ഞു. തുടര്‍ന്നു നടന്ന സംഘര്‍ഷത്തില്‍ വധുവിന്റെ ബന്ധുവിനു പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11.10ന് ഇരുവെള്ളിപ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലായിരുന്നു സംഭവം.

എരുമേലി സ്വദേശിയായ വരനും കുറ്റൂര്‍ സ്വദേശിയായ വധുവും നിശ്ചയിച്ചുറപ്പിച്ച പ്രകാരം കൃത്യസമയത്ത് വിവാഹത്തിനായി മണ്ഡപത്തില്‍ കയറി. പിന്നീട് വരന്‍ വധുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. എന്നാല്‍, വരന്റെ കഴുത്തില്‍ പൂമാല ചാര്‍ത്താന്‍ കര്‍മി ആവശ്യപ്പെട്ടെങ്കിലും വധു വിസമ്മതിച്ചു. പൂമാല വരന്റെ കഴുത്തിലേക്കു വലിച്ചെറിയുകയും തുടര്‍ന്നു താലിമാല പൊട്ടിച്ചെറിയുകയു മായിരുന്നു.

സംഭവം കണ്ടുനിന്ന വധുവിന്റെ മാതാപിതാക്കള്‍ കുഴഞ്ഞുവീണു. ഇതോടെ വരന്‍ കതിര്‍മണ്ഡപത്തില്‍നിന്നിറങ്ങി വാഹനത്തില്‍ കയറി. ഇരുകൂട്ടരും തമ്മില്‍ അടിപിടിയും കല്ലേറുമുണ്ടായി. കല്ലേറില്‍ വധുവിന്റെ ബന്ധുവിന്റെ തലയ്ക്കു പരിക്കേറ്റു. ക്ഷേത്രത്തിന്റെ ഓടുകള്‍ തകര്‍ന്നു.

ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതനുസരിച്ച് പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. പോലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു. തിങ്കളാഴ്ച സ്റ്റേഷനിലെത്തി പരാതി നല്‍കുമെന്ന് വരന്റെ ബന്ധുക്കള്‍ അറിയിച്ചു. എഴുന്നൂറോളം പേര്‍ക്കു വിവാഹസദ്യ ഒരുക്കിയിരുന്നു.
Advertisement

Keywords: Kerala News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.