കാഞ്ഞങ്ങാട്: [www.malabarflash.com]അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ ഭാഗമായി മഴക്കാല രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും പ്രതിരോധിക്കാന്‍ അരയി ഗവ.യുപി സ്‌കൂള്‍ രോഗമുക്തി. സൗഖ്യം അറ്റ് ബേക്കല്‍ യോഗ പ്രകൃതിചികില്‍സാ കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പരിപാടി.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും യോഗാപരിശീലനം, സ്‌കൂള്‍ മുറ്റത്ത് വിഷമില്ലാത്ത പച്ചക്കറി കൃഷി, ആഹാരശൈലി രോഗങ്ങളെ അവലംബിച്ച് ശാസ്ത്ര പാര്‍ലിമെന്റ് തുടങ്ങിയവയാണ് പരിപാടി.
സ്‌കൂളിലെ മുഴുവന്‍ കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് അന്താരാഷ്ട്രാ യോഗാ ദിനത്തില്‍ ഒരുക്കുന്ന യോഗാ ഡെമോണ്‍സ്‌ട്രേഷനുള്ള പരിശീലനം ആരംഭിച്ചു. സൗഖ്യം അറ്റ് ബേക്കല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷിംജി പി.നായര്‍, ഡോ.രജിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
No comments:
Post a Comment