കാസര്‍കോട്: [www.malabarflash.com]കാസര്‍കോട്ടെ ഭര്‍തൃമതി കര്‍ണാടകയില്‍ തീവണ്ടി തട്ടി മരിച്ചു. ബദിയടുക്ക മാന്യയിലെ എല്‍.ഐ.സി ഏജന്റ് സുബ്രഹ്മണ്യന്റെ ഭാര്യയും കര്‍ണാടക ചിക്കമംഗളൂരു സ്വദേശിനിയുമായ ചന്ദ്രമ(31)യാണ് മരിച്ചത്.
തിങ്കളാഴ്ച കര്‍ണാടക കടൂരിലാണ് അപകടമുണ്ടായത്. ഒരു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനായി ഞായറാഴ്ച കടൂരിലേക്ക് പോയതായിരുന്നു. റെയില്‍വെ ട്രാക്ക് കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ആറു മാസം പ്രായമുള്ള ചന്ദ്രമൗലി ഏകമകളാണ്. മാന്യ സ്‌കൂള്‍ മാനേജര്‍ എം.എ രവീന്ദ്രമാസ്റ്റര്‍ ഭര്‍തൃപിതാവാണ്.
No comments:
Post a Comment