Latest News

പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ വക ഓരോ ക്ലാസ്സിലും ആടു ജീവിതത്തിന്റെ കോപ്പികള്‍




അജാനൂര്‍: [www.malabarflash.com] ആടുജീവിതത്തിന്റെ ഓരോ ഏടും പ്രവാസികളുടെ കണ്ണീരുപ്പുകൊണ്ട് കുതിര്‍ന്നതാണ്. അതിലെ ഒരു വരി പോലും ചുരുക്കാനെനിക്കാകില്ല. അതുകൊണ്ട് മുഴുവന്‍ കുട്ടികളുടെയും സുഗമമായ വായനയ്ക്ക് ഓരോ ക്ലാസ്സിലും ഓരോ കോപ്പി നല്‍കുമെന്ന് പൂര്‍വ്വവിദ്യാര്‍ത്ഥി എ.ഹമീദ്ഹാജി പറഞ്ഞു.


വായനാവാരം പ്രമാണിച്ച് അജാനൂര്‍ ഗവ.ഫിഷറീസ് യുപി സ്‌കൂളില്‍ സംഘടിപ്പിച്ച് വരുന്ന ദൂരക്കാഴ്ചയിലെ വായനാനുഭവങ്ങള്‍ എന്ന പരിപാടിയില്‍ ബെന്യാമീന്റെ ആടുജീവിതം വായിച്ചതിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.

തീവ്രമായ അനുഭവങ്ങള്‍ ഏറ്റവും ലളിതമായ ഭാഷയില്‍ വരച്ച് കാട്ടുവാന്‍ കഴിഞ്ഞതാണ് ആടുജീവിതത്തിന് ഇത്ര അധികം വായനക്കാരുണ്ടാകാന്‍ കാരണം. കേവലമൊരു ദുരന്തം പെയ്തുതോരലല്ല. മറിച്ച് ജീവിതത്തിലെ അഗ്നിപരീക്ഷകളെ നേരിടാന്‍ ഭാവി തലമുറയ്ക്ക് കരുത്തു പകരുകയാണ് ഈ കൃതി.യോഗത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന വൈസ് പ്രസിഡന്റ് സുശീലരാജന്‍ അദ്ധ്യക്ഷയായിരുന്നു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം അജാനൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.അശോകന്‍ നിര്‍വ്വഹിച്ചു. എ.പി.രാജന്‍ ആശംസാ പ്രസംഗം നടത്തി. നികേഷ് മാടായി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹെഡ്മാസ്റ്റര്‍ എ.ജി.ഷംസുദ്ധീന്‍ സ്വാഗതവും എം.ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

Keywords: kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.