മഞ്ചേശ്വരം: [www.malabarflash.com] മഞ്ചേശ്വരം ഗവ. ഗോവിന്ദപൈ കോളേജില്‍ നിന്ന് കാണാതായ എട്ട് ബാറ്ററികള്‍ പ്യൂണിന്റെ കാറില്‍ കണ്ടെത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ മഞ്ചേശ്വരം കറോഡ ദേശീയ പാതയോരത്ത് മാരുതി സെന്‍ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതോടെ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News
തുടര്‍ന്ന് പൊലീസെത്തി പരിശോധിച്ചപ്പോഴാണ് കാറിനകത്ത് ബാറ്ററികള്‍ കണ്ടെത്തിയത്. കാര്‍ ഗോവിന്ദ പൈ കോളേജിലെ പ്യൂണായ മലപ്പുറം സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞു. ഇതേ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കോളേജില്‍ നിന്ന് കാണാതായ ബാറ്ററികളാണ് ഇവയെന്ന് തിരിച്ചറിഞ്ഞത്.
കാര്‍ കേടായതിനാല്‍ ഉപേക്ഷിച്ചതായിരിക്കുമെന്നാണ് സംശയിക്കുന്നത്. പ്യൂണിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്. മഞ്ചേശ്വരം അഡീഷണല്‍ എസ്.ഐ. പി. വിജയനാണ് സംഭവം അന്വേഷിക്കുന്നത്.
ഗോവിന്ദപൈ കോളേജില്‍ നിന്ന് മാസങ്ങള്‍ക്ക് മുമ്പ് രണ്ട് കമ്പ്യൂട്ടറുകളും മോഷണം പോയിരുന്നു. ഇതേകുറിച്ചും അന്വേഷിച്ചുവരുന്നു.
Keywords: kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment