കാസര്‍കോട്: [www.malabarflash.com] മാങ്ങാടും പരിസര പ്രദേശങ്ങളിലും അക്രമം നടത്തുന്ന ക്രിമിനലുകള്‍ക്ക് കോണ്‍ഗ്രസ് പ്രോത്സാഹനം നല്‍കുകയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആരോപിച്ചു.
കടുത്ത നിലയില്‍ വര്‍ഗീയ പ്രചരണം നടത്തി കുപ്രചരണം സൃഷ്ടിക്കുന്നവര്‍ക്ക് എല്ലാ വിധ സഹായങ്ങളും നല്‍കിയ ശേഷം, സി.പി.എം വര്‍ഗീയ ചേരിതിരിവിന് ശ്രമിക്കുന്നു എന്ന കള്ള പ്രചരണം സംഘടിതമായി നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സംഭവങ്ങളുടെ യാഥാര്‍ത്ഥ്യം നേരിട്ടറിയുന്ന മാങ്ങാട്ടേയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളില്‍ ഈ പ്രചരണം വിലപ്പോവില്ലെങ്കിലും മറ്റ് പ്രദേശങ്ങളിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാവുമോ എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പലരും ഇവിടെ ഇടപെടുന്നത്.
ഉദുമ പഞ്ചായത്തില്‍ സി.പി.എം സ്വാധീന കേന്ദ്രങ്ങളിലെ വാര്‍ഡ് അടര്‍ത്തിയെടുത്ത് മറ്റൊരു പഞ്ചായത്തില്‍ ചേര്‍ത്തിട്ടും പഞ്ചായത്തില്‍ പരാജയം നേരിടുമെന്നുറപ്പായപ്പോള്‍ എന്തു മാര്‍ഗം ഉപയോഗിച്ചും സിപിഎമ്മിനെ തകര്‍ക്കാനുള്ള ശ്രമങ്ങളെ ജനങ്ങളെ അണിനിരത്തി ചെറുത്ത് തോല്‍പ്പിക്കണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസ് നടപടി ശക്തിപ്പെടുത്തണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
Keywords: Kasaragod, ssf, Malabarflash, Malabarnews, Malayalam News

No comments:
Post a Comment