Latest News

ആലപ്പുഴയില്‍ നിന്ന് മുങ്ങിയ കൗമാര കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍

കാഞ്ഞങ്ങാട്: [www.malabarflash.com] ആലപ്പുഴയില്‍ നിന്ന് മുങ്ങിയ കൗമാര കമിതാക്കള്‍ കാഞ്ഞങ്ങാട്ട് പിടിയില്‍. പ്രശസ്ത വസ്ത്ര നിര്‍മ്മാണ സ്ഥാപനമായ ആലപ്പുഴയിലെ കിറ്റക്‌സ് കമ്പനിയിലെ ജീവനക്കാരിയായ ആലപ്പുഴ സ്വദേശിനിയായ പതിനെട്ട് കാരിയാണ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരനായ ഉദുമ പാലക്കുന്നിലെ പത്തൊമ്പതുകാരനായ ബിനീഷിനോടൊപ്പം ഒളിച്ചോടിയത്.


ശനിയാഴ്ച ആലപ്പുഴയില്‍ നിന്നും മുങ്ങിയ ഇരുവരും ഞായറാഴ്ച വൈകീട്ട് കാഞ്ഞങ്ങാട് റെയില്‍വേസ്റ്റഷനില്‍ വണ്ടിയിറങ്ങുകയായിരുന്നു.നേരത്തെ കിട്ടിയ വിവരം അനുസരിച്ച് ഹൊസ്ദുര്‍ഗ്, ബേക്കല്‍ പോലീസ് സ്റ്റേഷനുകളിലേക്ക് ഇവര്‍ ആലപ്പുഴയില്‍നിന്ന് മുങ്ങിയവിവരമറിയിച്ചിരുന്നു.

ഇതേ തുടര്‍ന്ന് കാഞ്ഞങ്ങാട് , കോട്ടിക്കുളം റയില്‍വേസ്റ്റേഷനുകളില്‍ നീരിക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഞായറാഴ്ച വൈകീട്ടാണ് ഇവര്‍ കാഞ്ഞങ്ങാട്ടേക്ക് തീവണ്ടിയിറങ്ങിയ ഉടനെ പോലീസ് പിടികൂടുകയായിരുന്നു.

പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ആലവപ്പുഴ റെയില്‍വേസ്റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയെ കൊണ്ടു പോകാന്‍ ബന്ധുക്കളും ആലപ്പുഴ പോലീസും ഇന്നുച്ചയോടെ കാഞ്ഞങ്ങാട്ടെത്തും.



Keywords: Kasaragod News,  Kerala Vartha, Malabarflash, Malabar news, Malayalam 


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.