Latest News

മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്റെ ജീപ്പ് കത്തിച്ചു

ഉദുമ: [www.malabarflash.com] സി.പി.എം കോണ്‍ഗ്രസ്സ് സംഘര്‍ഷം നിലനില്‍ക്കുന്ന മാങ്ങാട് സി.പി.എം പ്രവര്‍ത്തകന്റെ വീടിന് മുന്നില്‍ നിര്‍ത്തിയിരുന്ന ജീപ്പ് കത്തിച്ചു. മാങ്ങാട്ടെ സി.കെ. സുനില്‍ കുമാറിന്റെ കെ.എല്‍. 14 ഇ. 8291 നമ്പര്‍ ജീപ്പാണ് കത്തിച്ചത്.

ജീപ്പിന് അടുത്ത് നിര്‍ത്തിയിട്ടിരുന്ന സുനില്‍കുമാറിന്റെ പിതാവിന്റെ ആക്ടീവ സ്‌കൂട്ടറിലേക്കും തീപ്പടര്‍ന്നു. 

വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവം. ജീപ്പ് കത്തുന്നത് ഈ വഴി പൊട്രോളിംങ്ങ് നടത്തുന്ന പോലീസ് സംഘമാണ് കണ്ടത്. ഉടന്‍ വീട്ടുകാരെ വിളിച്ചുണര്‍ത്തി തീ അണയ്ക്കുകയായിരുന്നു.


Keywords: Kasaragod, Mangad, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.