Latest News

സിപിഐ എം പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു

പള്ളിക്കര: [www.malabarflash.com] അശാസ്ത്രീയവും ജനാധിപത്യവിരുദ്ധവുമായി പള്ളിക്കര പഞ്ചായത്തിലെ വാര്‍ഡ് വിഭജനത്തിനെതിരെ എല്‍ഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സിപിഐ എം പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി ഉപരോധം സംഘടിപ്പിച്ചു.

പള്ളിക്കര പഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടന്ന ഉപരോധം കെ കുഞ്ഞിരാമന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കുന്നൂച്ചി കുഞ്ഞിരാമന്‍ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം കെ മണികണ്ഠന്‍, കെ നാരായണന്‍, കെ വി ഭാസ്‌കരന്‍, എം കരുണാകരന്‍, അജയന്‍ പനയാല്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് കണ്‍വീനര്‍ എം കുമാരന്‍ സ്വാഗതം പറഞ്ഞു. മ

ാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് വാര്‍ഡ് വിഭജിക്കാന്‍ തീരുമാനിച്ചത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കി തീരദേശ, കിഴക്കന്‍ മേഖലകള്‍ വേര്‍തിരിച്ച് യുഡിഎഫിലെ മുസ്ലിംലീഗിന് അധികാരം നേടാന്‍ ക
ഴിയുംവിധം പള്ളിക്കര പഞ്ചായത്ത് വിഭജിച്ച് പനയാല്‍ പഞ്ചായത്ത് രൂപീകരിച്ചിട്ടുളളതെന്നാണ് എല്‍.ഡി.എഫ് ആരോപണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.