Latest News

ബന്ധങ്ങളുടെ പവിത്രത വിളിച്ചോതി പായവളപ്പുതറവാട്ടുകാര്‍ ഒത്തുകൂടി

ബോവിക്കാനം: [www.malabarflash.com] ബന്ധങ്ങള്‍ വഷളാവുന്ന വര്‍ത്തമാനകാലത്ത്, സ്‌നേഹവും സൗഹാര്‍ദ്ദവും വാട്‌സ്ആപ്പിലും സോഷ്യല്‍ മീഡിയയിലും മാത്രമൊതുങ്ങുമ്പോള്‍ ബന്ധങ്ങളുടെ പവിത്രത വിളിച്ചോതി തെക്കില്‍ പായവളപ്പ് തറവാട്ടുകാര്‍ ഒത്തുകൂടി. 

ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തിലാണ് തലമുറകള്‍ സംഗമിച്ചത്. തൊണ്ണൂറ്റി അഞ്ചുകാരന്‍ മുതല്‍ പത്തുവയസു പ്രായമുള്ള കുട്ടിവരെ സംഗമത്തിന്റെ ഭാഗമായമാപ്പോള്‍ അത് അപൂര്‍വ്വ അനുഭവമായി മാറി. തൊണ്ണൂറ്റി അഞ്ചുകാരന്‍ തെക്കിലിലെ കുഞ്ഞാമുവും തെക്കിലിലെ ജുമൈല-അന്‍സാരി ദമ്പതികളടെ പത്തുവയസുകാരിയായ കുട്ടിയും സംഗമത്തിനെത്തിയപ്പോള്‍ അത് തലമുറകളുടെ കണ്ണിചേര്‍ക്കലായി.
കഥകള്‍ പറഞ്ഞും വിശേഷങ്ങള്‍ പങ്കുവെച്ചും ഒരു പകലിനെ അവര്‍ ധന്യമാക്കി മാറ്റി. പരിപാടി കെ.കുഞ്ഞിരാമന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഖത്തീബ് യൂനുസ് സഖാഫി വയനാട് പ്രാര്‍ത്ഥന നടത്തി. ടി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷതവഹിച്ചു. 

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി.അബ്ദുറസാഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, കരിം കോളിയാട്, എന്‍.എ.അബൂബക്കര്‍ സംസാരിച്ചു. 

വിവിധ മേഖലകളില്‍ മികവ് പുലര്‍ത്തി കുടുംബത്തിന് അഭിമാനമായി മാറിയ അഡ്വ.ഫര്‍സാന, ആയിഷത്ത് ഫസ്‌ന, ലുഖ്മാന്‍, ഷാമില്‍, ഖദീജ മഹ്മൂദ്, ഷംസുദ്ദീന്‍ തെക്കില്‍, അബ്ദുല്‍ റഹ്മാന്‍ ബേവിഞ്ച എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.
പരിപാടിക്ക് മുഹമ്മദ് സെയ്ത് കട്ടപ്പണി, ടി.പി.ഷാഫി, ടി.പി.അബ്ദുല്‍ ബഷീര്‍, ടി.പി.നാസര്‍, മൊയ്തീന്‍കുഞ്ഞി, ടി.പി.അഹമ്മദലി, മുനീര്‍ തെക്കില്‍ നേതൃത്വം നല്‍കി. 

വിശേഷങ്ങള്‍ പങ്കുവെച്ചും വീണ്ടും കാണാമെന്ന പ്രതീക്ഷകള്‍ കൈമാറിയുമാണ് അവര്‍ പിരിഞ്ഞുപോയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.