Latest News

ആരാധനാലയങ്ങള്‍ക്കെതിരെയുള്ള അക്രമം സിപിഎം അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

കാസര്‍കോട്: [www.malabarflash.com] നിസാര പ്രശ്‌നങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ച് മാങ്ങാട് പ്രദേശത്ത് സിപിഎം നടത്തി വരുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍ ആവശ്യപ്പെട്ടു. വ്യക്തികള്‍ തമ്മിലുണ്ടാവുന്ന ചില പ്രശ്‌നങ്ങളെ ഏറ്റെടുത്ത് രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന സിപിഎം അക്രമത്തിന്റെ ഭാഗമായി ആരാധനാലയങ്ങള്‍ക്കും അനുബന്ധ കെട്ടിടത്തിനുമെതിരെ കല്ലെറിയുന്നത് പതിവാക്കിയിരിക്കുകയാണ്.

ഉദുമ പഞ്ചായത്തില്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന സിപിഎം അണികളെ പിടിച്ച് നിര്‍ത്താന്‍ അക്രമങ്ങള്‍ സംഘടിപ്പിക്കുകയും സംഘ്പരിവാര്‍ സംഘടനകളെപോലും പിന്നിലാക്കുന്ന തരത്തില്‍ ആരാധനാലയങ്ങള്‍ക്കും ഇതോട് ചേര്‍ന്ന് കിടക്കുന്ന മതപഠന കേന്ദ്രങ്ങള്‍ക്കും നേരെ അക്രമങ്ങള്‍ അഴിച്ച് വിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്ന് അബ്ദുര്‍ റഹ്മാന്‍ ആവശ്യപ്പെട്ടു.

Keywords: Kerala, Kasaragod, Iuml, Mangad, udma MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.