Latest News

യുഡിഎഫും സിപിഎമ്മും ഉദുമയില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു; എസ്.ഡി.പി.ഐ

ഉദുമ: [www.malabarflash.com] ഉദുമ മാങ്ങാട് കഴിഞ്ഞ ദിവസം രാത്രി ഉണ്ടായ സി.പി.എം -യു.ഡി.എഫ് സംഘര്‍ഷത്തിന്റെ മറവില്‍ നാട്ടില്‍ വര്‍ഗീയ ദ്രുവീകരണം ഉണ്ടാക്കാന്‍ ശ്രമിക്കുന്നതായി എസ്.ഡി.പി.ഐ ഉദുമ പഞ്ചായത്ത് കമ്മിററി ആരോപിച്ചു.

കഴിഞ്ഞ ദിവസം രാത്രി കാണ്‍ഗ്രസ്സുകാരനെ അക്രമിച്ച സി.പിഎം പ്രവര്‍ത്തകരെ നേരിടാന്‍ കോണ്‍ഗ്രസ്സ് - ലീഗ് പ്രവര്‍ത്തകര്‍ മാങ്ങാട്ടെ പളളയവളപ്പില്‍ തമ്പടിച്ചതോടെ സി.പി.എം പ്രവര്‍ത്തകര്‍ പളളിവളപ്പിലേക്ക് കല്ലേറ് നടത്തിയത്‌.
രാഷ്ട്രീയത്തിന്റെ മറവില്‍ മതകേന്ദ്രങ്ങളെ ഉപയോഗിക്കുന്ന രീതി യു.ഡി.എഫ് അവസാനിപ്പിക്കണമെന്നും, മതസൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങളെ രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി പരസ്പരം ഭിന്നിപ്പിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് റഹീം ഉദുമ അധ്യക്ഷത വഹിച്ചു, റഫീഖ് താമരക്കുഴി, മജീദ്, ഷഫീഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഷാനിദ് വെടിക്കുന്ന് നന്ദി പറഞ്ഞു.

Keywords: Kasaragod, Sdpi, Mangad, udma MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.