കാഞ്ഞങ്ങാട്: [www.malabarflash.com]പുഞ്ചാവി, മുറിയനാവി, കല്ലൂരാവി എന്നിവടങ്ങളില്‍ നിന്നും സി.പി.എം. വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന പതിനഞ്ചോളം പേര്‍ക്ക് കല്ലൂരാവിയില്‍ സ്വീകരണം നല്‍കി. അക്രമത്തിന്റേയും അഴിമതിയുടേയും രാഷ്ട്രീയമല്ല വികസനത്തിന്റെ രാഷ്ട്രീയമാണ് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്നത്. അതിനുള്ള പിന്തുണയാണ് മറ്റ് പാര്‍ട്ടികളില്‍ നിന്നും പ്രവര്‍ത്തകരുടെ കൂട്ടത്തോടെയുള്ള വരവെന്ന് സ്വീകരണ യോഗത്തില്‍ ബി.ജെ.പി മുനിസിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് വത്സന്‍ അരയി പറഞ്ഞു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News
യോഗത്തില്‍ ടി കരുണന്‍ അദ്ധ്യക്ഷത വഹിച്ചു. വിനോദ് തൈക്കടപ്പുറം സ്വാഗതം പറഞ്ഞു. പി.സി.മുകുന്ദന്‍, എച്ച്.ആര്‍.ശ്രീധര്‍ എന്നിവര്‍ സംസാരിച്ചു. കല്ലൂരാവി ബൂത്ത് ഭാരവാഹികളായി ടി കരുണന്‍ (പ്രസിഡണ്ട്), രാഹുല്‍.ടി. (വൈ.പ്രസിഡണ്ട്), സുനീഷ്.കെ.വി. (സെക്രട്ടറി), രാഹുല്‍.എന്‍ (ജോ.സെക്രട്ടറി), രാഹുല്‍ (ട്രഷറര്‍) സുജിത്ത്, രവീന്ദ്രന്‍, സുകേഷ് എന്നിവരെ തെരഞ്ഞെടുത്തു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News


No comments:
Post a Comment