Latest News

ബൈക്ക് മോഷ്ടിച്ച കേസില്‍ പാലക്കുന്ന് സ്വദേശിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍

ചീമേനി: [www.malabarflash.com] ചീമേനി പോലീസ്‌സ്റ്റേഷന്‍ പരിധിയിണ്‍ നിന്നും ബൈക്ക് മോഷ്ടിച്ച കേസില്‍ ഉദുമ പാലക്കുന്ന് സ്വദേശിയടക്കം രണ്ട് പേര്‍ അറസ്റ്റില്‍.
ഫൗസിയ റഫീഖ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഉദുമ പാലക്കുന്ന് കരിപ്പോടിയിലെ കെ.വി. മുഹമ്മദ് റഫീഖ് (37), തളിപ്പറമ്പ് കുറുമാത്തൂരിലെ കൊടിയില്‍ റുബൈസ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിം കരിവെളളൂര്‍ വെളളച്ചാലിലെ വി.കെ. അബ്ദുല്‍ ഖാദറിന്റെ കെ.എല്‍.60 ഡി 7824 പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് പയ്യന്നൂരിലെത്തിയതായിരുന്നു ഇരുവരും.
ബൈക്ക് മോഷണം പോയ വിവരമറിഞ്ഞ് വെളളച്ചാലിലെ ഏതാനും പേര്‍ പിന്തുടര്‍ന്ന് എത്തിയിരുന്നു. ഇതേ തുടര്‍ന്ന് ബൈക്ക് പെരുമ്പയില്‍ ഉപേക്ഷിച്ച ് ഇരുവരും പയ്യന്നൂരില്‍ എത്തി ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ചു. 

പെരുമ്പയില്‍ ബൈക്ക് കണ്ടെത്തിയ നാട്ടുകാര്‍ പയ്യന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. എസ്.ഐ. ഇ.കെ. ഷിജു ഇരുവരെയും കസ്റ്റഡിയിലെടുത്തു. ബൈക്ക് മോഷ്ടിച്ചത് ഇവരാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ചീമേനി പോലീസിന് കൈമാറി. ചീമേനി എസ്.ഐ ടി.ലക്ഷമണന്‍ അറസ്റ്റ് രേഖപ്പെടുത്തി.
നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയാണ് റഫീഖ്. 2012 ല്‍ കാസര്‍കോട് ഇയാള്‍ പിടിയിലായപ്പോള്‍ 32 ബൈക്കുകള്‍ കണ്ടെത്തിയിരുന്ന. പള്‍സര്‍ ബൈക്ക് മാത്രമേ മോഷ്ടിക്കൂ എന്നതാണ് റഫീഖിന്റെ പ്രത്യേകത. പള്‍സര്‍ ബൈക്ക് എങ്ങിനെ പൂട്ടിയാലും തുറക്കാന്‍ ഇയാള്‍ക്ക് കഴിയും, മോഷ്ടിച്ച ബൈക്ക് മംഗലാപുരത്ത് കൊണ്ടുപോയി വില്‍ക്കുകയാണ് പതിവ്. 10,000 രൂപയ്ക്കാണ് വില്‍ക്കാറുളളത്.
തളിപ്പറമ്പ് കുപ്പത്ത് പിതാവ് മകളെ പീഡിപ്പിച്ചുവെന്ന കേസില്‍ പിതാവിനൊപ്പം പ്രതിയായിരുന്നു റുബൈസ്. ഇയാളും പീഡിപ്പിച്ചുവെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഈ കേസില്‍ അറസ്റ്റിലായി ജയിലില്‍ കിടക്കുമ്പോഴാണ് റഫീഖ് റുബൈസുമായി പരിചയപ്പെടുന്നത്. 

ഒന്നര മാസം മുമ്പ് ജയിലില്‍ നിന്നിറങ്ങിയ ശേഷം ഇരുവരും ചേര്‍ന്ന് വാഹന കവര്‍ച്ച നടത്താന്‍ തീരുമാനിക്കകയായിരുന്നത്രെ.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.