Latest News

പര്‍ച്ചേസിംഗിന് പോയ കാസര്‍കോട്ടെ വസ്ത്ര കടയുടമ മുംബൈയില്‍ മരിച്ചു

കാസര്‍കോട്: [www.malabarflash.com] മുംബൈയിലേക്ക് വസ്ത്രം വാങ്ങാനായി പോയ കാസര്‍കോട് എരുതുംകടവ് സ്വദേശി അമിത രക്ത സമ്മര്‍ദംമൂലം തലയുടെ ഞരമ്പ് പൊട്ടി മരിച്ചു. കാസര്‍കോട്ടെ ബോയ്‌സ് ഗാരേജ് വസ്ത്ര കടയുടമയും എരുതുംകടവിലെ അബ്ദുല്‍ ഖാദറിന്റെ മകനുമായ ഹനീഫ (28) ആണ് മരിച്ചത്.

തിങ്കളാഴ്ചയാണ് രണ്ട് സുഹൃത്തുക്കളോടൊപ്പം കടയിലേക്കുള്ള വസ്ത്രങ്ങള്‍ വാങ്ങാനായി മുംബൈയിലേക്ക് തിരിച്ചത്. ട്രെയിന്‍ ഗോവയില്‍ എത്തുമ്പോള്‍ തന്നെ ഹനീഫിന് ചെറിയ രീതിയില്‍ അസ്വസ്തത അനുഭവപ്പെട്ടിരുന്നു. എന്നാല്‍ അത് അത്ര കാര്യമാക്കിയിരുന്നില്ല.

ട്രെയിന്‍ മുംബൈ പനവേല്‍ എത്തിയപ്പോള്‍ കൂടുതല്‍ അസ്വസ്ത അനുഭവപ്പെട്ട ഹനീഫിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടുന്ന് ഡോക്ടര്‍മാര്‍ ബാന്ത്രയിലെ ഹിന്ദുജ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. വൈകാതെ മരണം സംഭവിച്ചു.
ഏകമകന്‍ അജ്മല്‍. സഫിയയാണ് മാതാവ്.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.