ഉദുമ: [www.malabarflash.com] ഉദുമ ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News
കവി പിഎന്‍ഗോപികൃഷ്ണന്‍ പരിപാടി ഉദ്ഘാടനംചെയ്തു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റര്‍ മധു അധ്യക്ഷതവഹിച്ചു.ബാലകൃഷ്ണന്‍, രമേശന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ ജനാര്‍ദ്ദനന്‍ സ്വാഗതവും വിദ്യാരംഗം കലാസാഹിത്യവേദി കണ്‍വീനര്‍ രാജലക്ഷ്മി നന്ദിയും പറഞ്ഞു.
സയന്‍സ് ക്ലബ്ബ്, സോഷ്യല്‍ ക്ലബ്ബ്, ഹെല്‍ത്ത് ക്ലബ്ബ്, എക്കോ ക്ലബ്ബ് തുടങ്ങി പന്ത്രണ്ടോളം ക്ലബ്ബുകളാണ്ഉദ്ഘാടനം ചെയ്തത്.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളുംഔഷദ സസ്യങ്ങളുടെയും, പുരാതനവസ്തുക്കളുടെയും പ്രദര്‍ശനങ്ങളും ഒരുക്കി. വിവിധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാരായ ബാബു, ബീന, പ്രീത, സംഗീത തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വംനല്‍കി.
Keywords: Kasaragod News, Malabarflash, Malabarnews, Malayalam News



No comments:
Post a Comment