പാറക്കടവ്: [www.malabarflash.com] വീടിനകത്ത് കയറ്റാതെ മകന്‍ വൃദ്ധമാതാവിനെ പുറത്താക്കിയതിനെ തുടര്‍ന്ന് പൊലീസത്തെി പൂട്ട് പൊളിച്ച് ഗൃഹനാഥയെ അകത്താക്കി. ചെക്യാട് കൊയമ്പ്രം പാലത്തിനടുത്ത് ഒതയോരത്ത് പത്മാവതിയമ്മയെയാണ് (72) വളയം ജൂനിയര്‍ എസ്.ഐ നിബുന്‍ ചന്ദ്രന്‍, എ.എസ്.ഐ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ വീടിന്‍െറ പൂട്ട് പൊളിച്ച് സ്വന്തം വീട്ടില്‍ കയറ്റിയത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ടു വര്‍ഷത്തോളമായി മകന്‍ അമ്മയെ വീട്ടില്‍നിന്ന് പുറത്താക്കിയിട്ട്. വീടിനോട് ചേര്‍ന്ന വിറകുകൂടയിലും ബന്ധുവീട്ടിലുമാണ് താമസിച്ചുവന്നത്. കഴിഞ്ഞ ദിവസം വീട്ടില്‍ തിരിച്ചത്തെിയപ്പോള്‍ മകന്‍ വീട് പൂട്ടി പോയി. രാത്രി തിരിച്ചത്തെിയാല്‍ അകത്തു കയറി വാതിലടക്കുകയും ചെയ്യും. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ വീട്ടുവരാന്തയിലെ കട്ടിലിലാണ് കിടന്നുറങ്ങിയത്.
നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് വൃദ്ധയെ വീട്ടില്‍ കയറ്റി താമസിപ്പിക്കുകയായിരുന്നു. വീടും സ്ഥലവും വീതംവെക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും ഇവര്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. വൃദ്ധമാതാവിനെ സംരക്ഷിച്ചില്ലെങ്കില്‍ സാമൂഹികനീതി വകുപ്പിനെ വിവരമറിയിച്ച് സംരക്ഷണം ഏല്‍പിക്കുമെന്ന് പൊലീസ് പറഞ്ഞു.
Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment