Latest News

തീരത്തെങ്ങും തീക്കാറ്റ്; മരങ്ങള്‍ കരിഞ്ഞു

കാസര്‍കോട്: [www.malabarflash.com] കനത്ത മഴ തുടരുന്നതിനിടെ ഉത്തരമലബാറിന്റെ തീരപ്രദേശത്തും തീക്കാറ്റ്. കാസര്‍കോട് ചേരങ്കൈ, കസബ, കണ്ണൂര്‍ പയ്യാമ്പലം, ആയിക്കര, മുഴപ്പിലങ്ങാട്, മാട്ടൂല്‍ കക്കാടാംചാല്‍, മാടായി നീഴൊഴുക്കുംചാല്‍, എടക്കാട് ഏഴരക്കടപ്പുറം എന്നിവിടങ്ങളിലെ കടലോരത്താണു കാറ്റില്‍ ചെടികളും മരച്ചില്ലകളും വാടിക്കരിഞ്ഞത്. ചേരങ്കൈ കടപ്പുറത്ത് രണ്ടു കിലോമീറ്ററോളം പ്രദേശത്ത് തീക്കാറ്റ് കൂടുതലായി അനുഭവപ്പെട്ടു.

പ്രദേശത്ത് കടലിന് അഭിമുഖമായി വളര്‍ന്ന മരങ്ങളിലേറെയും കരിഞ്ഞുണങ്ങിയിട്ടുണ്ട്. രണ്ടു ദിവസം മുമ്പാണ് ചെടികളുടെ ഇലകള്‍ വ്യാപകമായി വാടിത്തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കനത്ത മഴയും കടല്‍ക്ഷാഭവും ഉണ്ടെങ്കിലും പ്രദേശത്ത് രണ്ടു ദിവസമായി രാത്രികാലങ്ങളില്‍ ഉഷ്ണം അനുഭവപ്പെട്ടതായി തീരദേശവാസികള്‍ പറയുന്നു. എഡിഎം എച്ച്. ദിനേശിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

കണ്ണൂര്‍ പയ്യാമ്പലം ഗവ. ഗെസ്റ്റ് ഹൗസിനു സമീപത്തെ സീ വ്യൂ പാത്ത്‌വേയിലെ ചെടികളുടെയും മരങ്ങളുടെയും ഇലകള്‍ വാടിക്കരിഞ്ഞു. ലൈറ്റ് ഹൗസിനു സമീപത്ത് ഇരുപതടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലകളും കരിഞ്ഞു. ഏഴരക്കടപ്പുറത്തുള്ള തെങ്ങിന്റെ ഓലകളും ചൂടുകാറ്റില്‍ കരിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് തീരമേഖലയില്‍ ഉഷ്ണക്കാറ്റ് വീശിയത്. ഈ സമയം അന്തരീക്ഷത്തില്‍ കനത്ത ചൂടുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.

ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടെങ്കിലും, മഴ പെയ്യുമ്പോഴും ശക്തമായ ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്കാറ്റടിക്കുമ്പോഴും തീരദേശത്ത് കനത്ത ചൂടുണ്ട്. തീക്കാറ്റ് ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. വിശദാംശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചുണ്ടെന്നു എഡിഎം മുഹമ്മദ് അസ്‌ലം പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മുതല്‍ വടകര വരെയും തീക്കാറ്റ് വീശിയിരുന്നു.
പ്രദേശത്ത് കടലിന് അഭിമുഖമായി വളര്‍ന്ന മരങ്ങളിലേറെയും കരിഞ്ഞുണങ്ങിയിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് ചെടികളുടെ ഇലകള്‍ വ്യാപകമായി വാടിത്തുടങ്ങിയതെന്ന് നാട്ടുകാര്‍ പറയുന്നു. കനത്ത മഴയും കടല്‍ക്ഷാഭവും ഉണ്ടെങ്കിലും പ്രദേശത്ത് രണ്ടു ദിവസമായി രാത്രികാലങ്ങളില്‍ ഉഷ്ണം അനുഭവപ്പെട്ടതായി തീരദേശവാസികള്‍ പറയുന്നു. എഡിഎം എച്ച്. ദിനേശിന്റെ നേതൃത്വത്തില്‍ റവന്യുവകുപ്പ് അധികൃതര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

പയ്യാമ്പലം ഗവ. ഗെസ്റ്റ് ഹൗസിനു സമീപത്തെ സീ വ്യൂ പാത്ത്‌വേയിലെ ചെടികളുടെയും മരങ്ങളുടെയും ഇലകള്‍ വാടിക്കരിഞ്ഞു. ലൈറ്റ് ഹൗസിനു സമീപത്ത് ഇരുപതടി ഉയരത്തിലുള്ള മരത്തിന്റെ ചില്ലകളും കരിഞ്ഞു. ഏഴരക്കടപ്പുറത്തുള്ള തെങ്ങിന്റെ ഓലകളും ചൂടുകാറ്റില്‍ കരിഞ്ഞിട്ടുണ്ട്. ശനിയാഴ്ച രാത്രിയാണ് തീരമേഖലയില്‍ ഉഷ്ണക്കാറ്റ് വീശിയത്. ഈ സമയം അന്തരീക്ഷത്തില്‍ കനത്ത ചൂടുണ്ടായിരുന്നതായി സമീപവാസികള്‍ പറയുന്നു.

ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടെങ്കിലും, മഴ പെയ്യുമ്പോഴും ശക്തമായ ഉഷ്ണം അനുഭവപ്പെടുന്നുണ്ട്. കടല്‍ക്കാറ്റടിക്കുമ്പോഴും തീരദേശത്ത് കനത്ത ചൂടുണ്ട്. തീക്കാറ്റ് ഉണ്ടായ സ്ഥലങ്ങളില്‍ റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. വിശദാംശങ്ങള്‍ ദുരന്തനിവാരണ അതോറിറ്റിയെ അറിയിച്ചുണ്ടെന്നു എഡിഎം മുഹമ്മദ് അസ്‌ലം പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ കൊയിലാണ്ടി മുതല്‍ വടകര വരെയും തീക്കാറ്റ് വീശിയിരുന്നു.

കേരളത്തില്‍ ആദ്യമായാണ് ഇത്തരം ഒരു പ്രതിഭാസമെന്നു കണ്ണൂര്‍ സര്‍വകലാശാല അന്തരീക്ഷ പഠന വിഭാഗം മുന്‍ മേധാവി ഡോ. എം.കെ. സതീഷ്‌കുമാര്‍ പറഞ്ഞു. കാലവര്‍ഷത്തിന്റെ തോത് വ്യത്യസ്തമായതാണ് ഈ പ്രതിഭാസത്തിനു കാരണമെന്നു കരുതുന്നു. ചില സ്ഥലങ്ങളില്‍ കഠിനമായ മഴ പെയ്യുമ്പോള്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ പോലും മഴയുണ്ടാകാറില്ല. മഴ പെയ്യുന്ന സ്ഥലങ്ങളില്‍ നിന്നു മുകളിലേക്കുയരുന്ന വായു മഴയില്ലാത്ത സ്ഥലങ്ങളില്‍ താഴേക്കിറങ്ങുന്നു. വായു താഴേക്കു തള്ളുമ്പോഴുണ്ടാകുന്ന സമ്മര്‍ദം മൂലം ചൂടുകാറ്റുണ്ടാകുന്നു. മഴക്കാലമായിട്ടും കഠിനമായ ചൂട് അനുഭവപ്പെടുന്നതിന്റെ കാരണവും ഇതു തന്നെയാണെന്നു ഡോ. സതീഷ്‌കുമാര്‍ പറഞ്ഞു.

Keywords: Kasaragod News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.