Latest News

കൂറ്റന്‍ സൗരവാതം ഭൂമിയിലേക്ക്; വന്‍ നാശത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ലണ്ടന്‍: [www.malabarflash.com] വൈദ്യുതി, വാര്‍ത്താവിതരണ മേഖലകളെ തകര്‍ക്കാന്‍ കഴിയുന്ന കൂറ്റന്‍ സൗരവാതം ഭൂമിയോടടുക്കുന്നതായി റിപ്പോര്‍ട്ട്. വൈദ്യുതി ശൃംഖലകള്‍, ഗ്ളോബല്‍ പൊസിഷനിങ് സംവിധാനം എന്നിവയുള്‍പ്പെടെ തകരാറിലാക്കിയേക്കുമെന്ന് മുന്നറിയിപ്പുള്ള സൗരവാതം തിങ്കളാഴ്ചയോടെയാണ് ഭൗമമണ്ഡലം തൊട്ടതെന്ന് കാലാവസ്ഥാ പ്രവചന ഏജന്‍സികള്‍ അറിയിച്ചു.

കഴിഞ്ഞ 10 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ സൗരവാതത്തിനാണ് സാക്ഷ്യംവഹിക്കുന്നത്. സൗരവാതം ഭൗമാന്തരീക്ഷത്തിലത്തെിയതോടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ധ്രുവദീപ്തി ദൃശ്യമായി. സമീപകാലത്തെ ഏറ്റവും മനോഹരമായ കാഴ്ചകള്‍ക്കാണ് പല രാജ്യങ്ങളും സാക്ഷ്യംവഹിച്ചത്. 2005ല്‍ ഭൂമിയെ സ്പര്‍ശിച്ച സൗരവാതത്തിനു സമാനമാണ് പുതിയതെന്നും ബുധനാഴ്ചവരെ ഇതിന്‍െറ പ്രതിഫലനങ്ങള്‍ തുടരുമെന്നും മുന്നറിയിപ്പുണ്ട്.

സൂര്യനില്‍നിന്നുള്ള കണങ്ങളുടെ, മുഖ്യമായും പ്രോട്ടോണുകളുടെ പ്രവാഹമാണ് സൗരവാതം എന്നു പറയുന്നത്. ഭൂമിയിലത്തെുന്ന സൗരവാതകണങ്ങളില്‍ ഏറിയപങ്കും ഭൂമിക്കു ചുറ്റുമുള്ള കാന്തികമണ്ഡലത്തിലത്തെുമ്പോള്‍ ശക്തി ക്ഷയിക്കുകയും അതിനെ മുറിച്ചുകടക്കാന്‍ കഴിയാതെ ഭൂമിയുടെ വശങ്ങളിലൂടെ പ്രവഹിച്ചുപോവുകയും ചെയ്യുന്നു. 

എന്നാല്‍, ഊര്‍ജം കൂടിയ കണങ്ങള്‍ കാന്തികമണ്ഡലത്തെ തുളച്ചു കടക്കും. പതിവു സൗരവാതങ്ങളെക്കാള്‍ വേഗത്തില്‍ സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം ആദ്യമായി ഇവ ഭൂമിയിലത്തെിയതെന്ന് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞു. 

സൗരവാതം ഭൗമോപരിതലത്തില്‍നിന്ന് ഏതാണ്ട് 100 കി.മീ. വരെ അടുത്തത്തെുമ്പോള്‍ ഈ കണങ്ങള്‍ അന്തരീക്ഷ തന്മാത്രകളുമായി കൂട്ടിയിടിച്ച് അവയെ ഉത്തേജിപ്പിക്കുന്നതിന്‍െറ ഫലമായാണ് ധ്രുവദീപ്തിയുണ്ടാകുക.

വൈദ്യുതി സംവിധാനത്തെ ബാധിച്ചേക്കുമെന്ന് അറിയിപ്പുണ്ടായിരുന്നുവെങ്കിലും ഇതുവരെ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ജി.പി.എസ് സംവിധാനങ്ങളില്‍ ചെറിയതോതില്‍ പ്രശ്നങ്ങള്‍ അനുഭവപ്പെട്ടെങ്കിലും പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സമാനമായി ഒരു സൗരവികിരണ വാതവും വരുന്നുണ്ടെന്നും ധ്രുവപ്രദേശങ്ങളിലൂടെ പോകുന്ന വിമാനങ്ങളെ ഇതു ബാധിച്ചേക്കുമെന്നും കാലാവസ്ഥ ഏജന്‍സികള്‍ അറിയിച്ചു.

Keywords: international News, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.