പാലക്കാട്: [www.malabarflash.com] മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ എസ് ശിവരാമന്‍ വീണ്ടും സി.പി.എമ്മില്‍ ചേരുന്നു. പാലക്കാട് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം തന്റെ രാജി തീരുമാനം വെളിപ്പെടുത്തിയത്. അരുവിക്കര ഉപതിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുമ്പാണ് ശിവരാമന്റെ ഈ പ്രഖ്യാപനമെന്നത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കും.
കെ.പി.സി.സി നിര്‍വാഹക സമിതി അംഗത്വവും പട്ടികജാതി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. അഴിമതിയെ പിന്തുണക്കുന്ന കോണ്‍ഗ്രസിന്റേയും യു.ഡി.എഫിന്റേയും നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. അഴിമതിയും ജനവിരുദ്ധതയും മുഖമുദ്രയാക്കിയ കോണ്‍ഗ്രസ്സില്‍ തുടരാന്‍ തന്റെ രാഷ്ട്രീയ സംസ്‌കാരം അനുവദിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ കെ.കെ ബാലകൃഷ്ണനെ തോല്‍പ്പിച്ചാണ് അദ്ദേഹം ആദ്യം എം.പിയായത്. 2010 ഫിബ്രവരിയിലാണ് അദ്ദേഹം സി.പി.എം വിട്ട് കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.
Keywords: Kerala News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment