ചെന്നൈ: [www.malabarflash.com] വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ 'പുലി'യുടെ ടീസര്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്ത മലയാളി വിദ്യാര്‍ഥി ചെന്നൈയില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി മിഥുനാണ് അറസ്റ്റിലായത്. അണിയറക്കാര്‍ ഔദ്യോഗികമായി പുറത്തിറക്കുന്നതിനു മുന്‍പാണു വിദ്യാര്‍ഥി ചിത്രത്തിന്റെ ടീസര്‍ യൂട്യൂബിലിട്ടത്. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്.
വിജയ്‌യുടെ ജന്മദിനത്തോട് അനുബന്ധിച്ചു കഴിഞ്ഞ ദിവസമാണു പുലിയുടെ ടീസര്‍ പുറത്തിറക്കിയത്. 100 കോടി മുതല്‍മുടക്കുള്ള ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടില്ല. വിജയ് ഇരട്ടവേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ശ്രീദേവിയും മുഖ്യവേഷത്തിലുണ്ട്.
Keywords: National News, Malabarflash, Malabarnews, Malayalam News

No comments:
Post a Comment