Latest News

നസ്‌റിയയുടെ വാഹനം അപകടത്തില്‍പ്പെട്ടു

തമ്പാനൂര്‍: [www.malabarflash.com] ചൊവ്വാഴ്ച വൈകിട്ട് തമ്പാനൂരില്‍ നിന്നവര്‍ ഒരു കാഴ്ച കണ്ടു. നടന്‍ ഫഹദ് ഫാസിലിന്റെ ഭാര്യ നടി നസ്‌റിയ നടുറോഡില്‍ നിന്ന് ഒരു വാഹന ഉടമയുമായി സംസാരിക്കുന്നു. വല്ല സിനിമാ ഷൂട്ടിങ്ങും ആണോ എന്ന സംശയത്തില്‍ പലരും മാറിനിന്നു ആസ്വദിച്ചു. എന്നാല്‍ പിന്നീടു കാര്യം അറിഞ്ഞു തലചൊറിഞ്ഞു. നസ്‌റിയയുടെ വാഹനം സ്വകാര്യ വാഹനവുമായി തട്ടി. അതിന്റെ പ്രശ്‌നങ്ങളായിരുന്നു.

പാപ്പനംകോട് ഭാഗത്തു നിന്നു തന്പാനൂര്‍ ഭാഗത്തേക്കു വരികയായിരുന്നു നടി. തന്പാനൂര്‍ റയില്‍വേ സ്‌റ്റേഷനു മുന്നില്‍ വച്ചായിരുന്നു സംഭവം. കെ.എല്‍ 04 ജി 2813 എന്ന റെയിഞ്ച് റോവര്‍ വാഹനമാണു സ്വകാര്യ വാഹനവുമായി ഉരസിയത്. വാഹനം പുറകുവശത്താണ് ഉരസിയത്. പുറത്തിറങ്ങി നടി സ്വകാര്യ വാഹന ഉടമയുമായി സംസാരിച്ചു പ്രശ്‌നം പരിഹരിച്ചു തന്റെ വഴിക്കു മടങ്ങി.
എന്നാല്‍ നസ്‌റിയ നടുറോഡില്‍ നില്‍ക്കുന്ന ഫോട്ടോ നവമാധ്യമങ്ങളില്‍ ഹിററായിരിക്കുകയാണ്‌.

Keywords: Entertainment News, Saritha s Nair, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.