തിരുവനന്തപുരം:[www.malabarflash.com] മാഗി നൂഡില്‍സില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാകുന്ന പായ്ക്കറ്റ് ഭക്ഷണവസ്തുക്കളുടെ ഗുണമേന്മ പരിശോധിച്ച് ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് നല്കിയ നിവേദനത്തില്‍ ദേശീയ ജനജാഗ്രതാ പരിഷത് സംസ്ഥാന പ്രസിഡന്റ് അജി ബി.റാന്നി ആവശ്യപ്പെട്ടു.
പല ഭക്ഷ്യ വസ്തുക്കളും സാധാരണക്കാര്‍ വാങ്ങി ഉപയോഗിക്കുന്നത് താരങ്ങളോടുള്ള അമിതമായ ആരാധന മൂലമാണ്. നിലവാരം കുറഞ്ഞ ഉല്പന്നങ്ങള് പുറത്തിറക്കുന്ന പല കമ്പനികളും ഇതു മുതലെടുക്കുന്നു.
ഭക്ഷ്യ വസ്തുക്കളുടെ പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ ഇവയുടെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും അജി ബി.റാന്നി പറഞ്ഞു.
Keywords: Kerala, Malabarflash, Malabarnews, Malayalam News
No comments:
Post a Comment