കാസര്‍കോട്: [www.malabarflash.com] തൊഴിലില്ലായ്മക്ക് അറുതിവരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജനയുടെ തൊഴില്‍ മേള കാസര്‍കോട് ഗവണ്‍മെന്റ് കോളേജില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ശ്യാമളാദേവി അദ്ധ്യക്ഷത വഹിച്ചു.
എം. എല്‍.എ മാരായ കെ. കുഞ്ഞിരാമന്‍(ഉദുമ), ഇ. ചന്ദ്രശേഖരന്‍, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), നഗരസഭാ ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ഷുക്കൂര്‍, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രാജു കട്ടക്കയം, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ബി. അബ്ദുല്ല ഹാജി, മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാധവ മാസ്റ്റര്‍, വാര്‍ഡ് കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കുടുംബശ്രീ സ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് ജി.എസ്. ബിനുകുമാര്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ മജീദ് ചെമ്പരിക്ക സ്വാഗതവും എ ഡി എം സി മുഹമ്മദ്കുഞ്ഞി നന്ദിയും പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. മേളയില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.
കേരളത്തിനകത്തും പുറത്തും നി്ന്നുള്ള സ്വകാര്യ കമ്പനികളുടെ പ്രതിനിധികളും തൊഴില്‍ മേളയില്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കാന്‍ എത്തിയിരുന്നു. ഇതിനായി ഇവര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍ കമ്പനിയെക്കുറിച്ചും ലഭിക്കാന്‍ പോവുന്ന ജോലിയെക്കുറിച്ചും വിശദീകരിച്ചു. ഇത് ഏത് കമ്പനിയിലെ ഏത് ജോലി തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാന്‍ തൊഴിലന്വേഷകര്‍ക്ക് സഹായകമായി.
പ്രമുഖ വസ്ത്ര കമ്പനി പ്രതിനിധി സുരേഷ് എട്ടാം ക്ലാസ് യോഗ്യതയുള്ളവരെ മുതല്‍ ടൈലറിങ്, കട്ടിങ്, പാക്കിങ് എന്നീ ജോലികള്‍ക്കായി കമ്പനിയിലേക്ക് ക്ഷണിച്ചു. ഹൈദരാബാദ് ആസ്ഥാനമായ ഗ്ലോബല്‍ സൊലൂഷന്‍ പ്രതിനിധി ജയചന്ദ്രന്‍ മിനിമം പ്ലസ് ടു യോഗ്യതയുള്ളവരെ മുതല്‍ അക്കൗണ്ടന്റ്, ഹോസ്പിറ്റാലിറ്റി അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഡൊമസ്റ്റിക് ബി.പി.ഒ, റീറ്റെയില്‍ സെയില്‍സ് അസിസ്റ്റന്റ് എന്നീ ജോലികള്‍ ഉറപ്പ് നല്‍കി.
നോളഡ്ജ് മാനേജ്‌മെന്റ് പ്രതിനിധിയായ അനീഷ്, സെക്യൂരിറ്റി ഗാര്‍ഡ്, ഹൗസ് കീപ്പിങ്, ഹോസ്പിറ്റാലിറ്റി, ഐറ്റീസ്, ബി.പി.ഒ റീട്ടെയ്ല്‍ എന്നീ ജോലികള്‍ വാഗ്ദാനം ചെയ്തു.
പതിനഞ്ചിനും മുപ്പത്തഞ്ചിനും മധ്യേ പ്രായമുള്ള യുവതീ യുവാക്കളാണ് തൊഴില്‍ മേളയില്‍ എത്തിച്ചേര്‍ന്നത്. ഭിന്നശേഷിയുള്ളവര്‍ക്ക് 45 വയസ്സ് വരെ ഇളവ് ലഭിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്ന് വര്‍ഷത്തെ തൊഴിലുറപ്പ് പദ്ധതികളില്‍ 35 തൊഴില്‍ വീതം ഓരോ വര്‍ഷവും പൂര്‍ത്തിയാക്കിയവര്‍ ബി.പി.എല്‍ അല്ലെങ്കിലും പരിഗണിക്കും.
എഴുത്ത് പരീക്ഷയും അഭിമുഖവും കഴിഞ്ഞതിന് ശേഷമേ ഉദ്യോഗാര്‍ത്ഥികളെ ജോലിക്കായി തെരഞ്ഞെടുക്കൂ. മൂന്ന് മാസത്തെ പരിശീലനത്തിന് വിധേയമാവുന്നവര്‍ക്ക് 6000 രൂപയും ആറു മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 9000 രൂപയും ലഭിക്കും. ഒമ്പത് മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 12000 രൂപയും, 12 മാസം പരിശീലനം ലഭിക്കുന്നവര്‍ക്ക് 15000 രൂപയും ലഭിക്കും. ഇതിന് പുറമേ പരിശീലന കാലയളവില്‍ യാത്ര, ഭക്ഷണം, താമസം, യൂണിഫോം എന്നിവ സൗജന്യമായിരിക്കും.
പരിശീലന കേന്ദ്രങ്ങള്‍ പൊതു ഗതാഗത സംവിധാനം ഉള്ളിടത്ത് ആയിരിക്കും. ഇവിടെ ബയോമെട്രിക് ഹാജര്‍ സംവിധാനം, തടസ്സമില്ലാതെ വൈദ്യുതിയും ഉണ്ടായിരിക്കും. സി.സി.ടി.വി ക്യാമറ സംവിധാനവും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഇവിടെ ഉണ്ടാകും. പോസ്റ്റ് പ്ലേയ്‌സ്‌മെന്റ് സപ്പോര്‍ട്ട്, കൗണ്‍സിലിങ് ട്രാക്കിങ് എന്നീ സൗകര്യങ്ങളും ഉണ്ടായിരിക്കും. കൂടാതെ ജില്ലയിലോ, സംസ്ഥാനത്തോ പരിശീലനം ലഭിക്കുന്ന യുവതീ യുവാക്കളുടെ ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാനും തൊഴില്‍ ദാതാക്കളുമായി ബന്ധപ്പെടുത്തല്‍, പ്രാദേശിക നീതി നിര്‍വ്വഹണ സംവിധാനവുമായി ബന്ധപ്പെടുത്തല്‍, ഗുണഭോക്താക്കളുടെ ഒത്തുചേരല്‍ എന്നിവയ്ക്കായി മൈഗ്രേഷന്‍ സപ്പോര്‍ട്ട് സെന്റര്‍ ആരംഭിക്കും.
ലഭിച്ച ജോലിയില്‍ കൂടുതല്‍ മികവ് കാട്ടി ഉയര്‍ന്ന മറ്റു ജോലികള്‍ നേടുന്നതിനാവശ്യമായ തുടര്‍പരിശീലനം നല്‍കാനും, വിവിധ സംയോജന സാധ്യതകളെ കാര്യക്ഷമമായി ഉപയോഗിക്കാനും തൊഴില്‍ ദാതാക്കളുടെ നെറ്റ്‌വര്‍ക്കിങ്ങിലൂടെ പുതിയ അവസരങ്ങള്‍ കണ്ടെത്താനും ക്രിയാത്മകമായ ചര്‍ച്ചകള്‍ സംഘടിപ്പിക്കാനും ഗുണഭോക്താക്കളുടെ മാനസികം, സാംസ്‌കാരികം, സാമൂഹികവുമായ ചുറ്റുപാട് ഉയര്‍ത്തുന്നതിനുമുള്ള പിന്തുണയും ദീന്‍ ദയാല്‍ പദ്ധതിയിലൂടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും.
Keywords: Kasaragod, Malabarflash, Malabarnews, Malayalam News
No comments:
Post a Comment