ഈരാറ്റുപേട്ട: [www.malabarflash.com] മൂന്ന് വർഷത്തിന് ശേഷം ജഗതിയെ കാണാൻ മകൾ ശ്രീലക്ഷ്മിയെത്തി. ബന്ധുക്കൾ കാണാൻ സമ്മതിക്കാതിരുന്നതിനെ തുടർന്ന് അരുവിത്തുറയിൽ നടന്ന പൊതുപരിപാടിക്കിടെയാണ് ശ്രീലക്ഷ്മി വർഷങ്ങൾക്ക് ശേഷം ജഗതിയെ കണ്ടത്. പിസി ജോർജിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയുടെ വേദിയിലേയ്ക്ക് പെട്ടെന്ന് കയറി വന്നാണ് ശ്രീലക്ഷ്മി ജഗതിയെ കണ്ടത്.
അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടന്ന പരിപാടിയിലാണ് സംഭവം. പരിപാടി നടക്കുന്നുവെന്നറിഞ്ഞല്ല ശ്രീലക്ഷ്മി സ്ഥലത്തെത്തിയത്. പള്ളിയിൽ പ്രാർത്ഥിയ്ക്കുവാൻ വന്നതാണ് താനെന്നും ജഗതി പരിപാടിയിൽ പങ്കെടുക്കുന്നുണ്ടെന്ന് അറിഞ്ഞാണ് താൻ വേദിയിൽ കയറിയതെന്നും ശ്രീലക്ഷ്മി പറയുന്നു. വേദിയിലേയ്ക്ക് ഓടിക്കയറിയ ശ്രീലക്ഷ്മിയെ വേദിയിലുള്ളവരും സംഘാടകരും പിടിച്ചു മാറ്റാൻ ശ്രമിച്ചതും വിവാദമായി. സംഘാടകർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പിസി ജോർജ്ജിന്റെ അനുമതിയോടെ ശ്രീലക്ഷ്മി പത്തുമിനിറ്റോളം ജഗതിയുടെ അരികിലിരുന്നു.
വേദിയിൽ പി.സി. ജോർജ് പ്രസംഗിക്കുമ്പോഴാണ് ശ്രീലക്ഷ്മി വേദിയിലേക്ക് ഓടിക്കയറിയത്. അൽപസമയമിരുന്ന ശേഷം ജഗതിയുടെ കവിളിൽ ചുംബിച്ചിട്ടാണ് ശ്രീലക്ഷ്മി വേദിവിട്ടത്. മൂന്നുവർഷമായി താൻ പിതാവിനെ കണ്ടിട്ടെന്നും തന്നെ കണ്ടപ്പോൾ പിതാവ് വളരെയധികം സന്തോഷമായെന്നും ശ്രീലക്ഷ്മി പറയുന്നു.
ജഗതി ശ്രീകുമാറിന് കല എന്ന സ്ത്രീയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. ജഗതി തന്നെ ഇക്കാര്യം ഒരു അഭിമുഖത്തിൽ സമ്മതിച്ചിരുന്നു. അപകടം സംഭവിച്ച് ചികിത്സയിലായിരുന്നപ്പോൾ രണ്ടാം ഭാര്യയും മകളും കാണാനെത്തിയിരുന്നെങ്കിലും ജഗതിയെ കാണാൻ ഇവരെ കുടുംബാംഗങ്ങൾ അനുവദിച്ചിരുന്നില്ല.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment