Latest News

ബാര്‍ കോഴക്കേസ്: മാണിക്കെതിരെ കുറ്റപത്രമില്ല

തിരുവനന്തപുരം: [www.malabarflash.com] ബാര്‍ക്കോഴക്കേസില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കുറ്റപത്രം തയ്യാറാക്കേണ്ട കാര്യമില്ലെന്ന് വിജിലന്‍സ്. മാണിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് വിജിലന്‍സിന്റെ തീരുമാനം. ഇതോടെ ബാര്‍ക്കോഴക്കേസ് നിശ്ചലാവസ്ഥയിലാവാനുള്ള സാഹചര്യമാണ് സംജാതമായിരിക്കുന്നത്.

ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വിജിലന്‍സ് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും. മാണി കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന നിഗമനത്തിലാണ് വിജിലന്‍സ്. അന്വേഷണ ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട് വിജിലന്‍സ് എഡിജിപി തള്ളി. ബിജുരമേശിന്റെ ഡ്രൈവറായ അമ്പിളിയും ബിജുരമേശുമാണ് മാണിക്ക് ബാറുകള്‍ തുറക്കാന്‍ കൈക്കൂലി കൊടുത്തു എന്നതില്‍ ഉറച്ച് നിന്നിരുന്നത്. ബാറുടമയായ രാജ്കുമാര്‍ ഉണ്ണി കോഴ നല്‍കിയിട്ടില്ലെന്നായിരുന്നു വെളിപ്പെടുത്തിയിരുന്നത്.

തന്റെ മൊഴി സത്യമാണെന്ന് തെളിയിക്കാന്‍ അമ്പിളി നുണപരിശോധനക്ക് വിധേയനായെങ്കിലും ഇതിന് രാജ്കുമാര്‍ ഉണ്ണി തയ്യറായിരുന്നില്ല. അതേസമയം, നുണപരിശോധനക്ക് യാതൊരു പ്രസക്തിയുമില്ലെന്നും പല കേസുകളിലും നുണപരിശോധന അപ്രസക്തമാണെന്ന് തെളിഞ്ഞിട്ടുള്ളതാണെന്നും മാണിയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്(എം) അഭിപ്രായപ്പെട്ടു.

വിജിലന്‍സ് കേസ് അട്ടിമറിക്കുമെന്ന സാഹചര്യം വന്നാല്‍ സ്വതന്ത്ര അന്വേഷണ ഏജന്‍സി കേസ് ഏറ്റെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുന്ന് ബിജു രമേശ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.