Latest News

ആരോഗ്യത്തിന് ഹാനികരം; റെസ്റ്റ്‌ലെസ് ശീതളപാനീയം രാജ്യത്ത് നിരോധിച്ചു

ന്യൂഡല്‍ഹി: [www.malabarflash.com] ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് റെസ്റ്റ്‌ലെസ് ശീതളപാനീയം രാജ്യത്ത് നിരോധിച്ചു. നിലവില്‍ കടകളിലുള്ള സ്‌റ്റോക്കുകള്‍ എത്രയും പെട്ടെന്ന് തിരിച്ചെടുക്കാന്‍ കമ്പനിക്ക് ഫുഡ് ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശം നല്‍കി.

പാനീയത്തില്‍ കഫീനിന്റെയും ജിന്‍സെന്‍ജിന്റെയും അശാസ്ത്രീയമായ ഉപയോഗം വ്യക്തമായതിനെത്തുടര്‍ന്നാണ് നടപടി. ഇനി മുതല്‍ ഈ പാനീയം ഉത്പാദിപ്പിക്കുകയോ വില്‍ക്കുകയോ ചെയ്യരുതെന്ന് ഉത്പാദകരായ പുഷ്പം ഫുഡ്‌സ് ആന്‍ഡ് ബിവറേജസിന് നിര്‍ദേശം നല്‍കി.
2013 ഡിസംബറിലാണ് കമ്പനിക്ക് ഭക്ഷ്യസുരക്ഷാ വിഭാഗം എന്‍ഒസി നല്‍കിയത്. നെസ്‌ലെയുടെ മാഗി നൂഡില്‍സില്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളില്‍ മായം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരപരിശോധന ഭക്ഷ്യസുരക്ഷ വകുപ്പ് കര്‍ശനമാക്കിയത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.