Latest News

നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പിലൂടെ പ്രചരിച്ചു; മിസ്സ് സിംബാബ് വെയ്ക്ക് സൗന്ദര്യപ്പട്ടം നഷ്ടമായി

ഹരാരേ: [www.malabarflash.com] മിസ് സിംബാബ്‌വെയായി തിരഞ്ഞെടുക്കപ്പെട്ട എമിലി കചോട്ടെ(25)യ്ക്ക് നഗ്നചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സൗന്ദര്യപ്പട്ടം നഷ്ടമായി. ഇതേതുടര്‍ന്ന് മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഗ്രേസ് മുതാമ്പുവിന് അധികൃതര്‍ മിസ് സിംബാബ്‌വെ പട്ടം നല്‍കി.

എമിലി തന്റെ കാമുകന് അയച്ചുകൊടുത്ത നഗ്നചിത്രങ്ങളാണ് പ്രചരിപ്പിക്കപ്പെട്ടത്. നഗ്നത മറ്റു മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെട്ടതോടെ ലോക സൗന്ദര്യ മത്സരത്തിലും എമിലിക്ക് പങ്കെടുക്കാന്‍ സാധിക്കില്ല.

നേരത്തെ നഗ്ന ചിത്രങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് താബിസോ ഫിരി(22)യ്ക്കും മിസ് സിംബാബ്‌വെ പട്ടം നഷ്ടപ്പെട്ടിരുന്നു. മത്സരാര്‍ത്ഥികള്‍ക്ക് കടുത്ത അച്ചടക്കം വേണമെന്ന് നിഷ്‌കര്‍ഷിയ്ക്കുന്ന പേഗന്റ് ബോര്‍ഡ് ചെറിയ അച്ചടക്ക ലംഘനത്തിനും കടുത്ത ശിക്ഷ നല്‍കാറുണ്ട്. 2003ല്‍ ഗര്‍ഭിണിയായതിന്റെ പേരില്‍ മിസ് സിംബാബ്‌വെയായിരുന്ന ലിന്‍ഡ് വാന്‍ ബീക്കില്‍ നിന്നും സ്ഥാനം തിരിച്ചെടുത്തതും വാര്‍ത്തയായിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.